ഗാര്‍സിയയുടെ റെഡ് കാര്‍ഡ് എല്ലാ പ്ലാനുകളെയും അട്ടിമറിച്ചു
വ്യാഴാഴ്ച മൊണാക്കോയോട് 2-1 ന് തോറ്റത്തിന് ശേഷം മാധ്യമങ്ങളെ കണ്ടു സംസാരിച്ച കോച്ച് ഹാൻസി ഫ്ലിക്ക് പുതിയ രൂപത്തിലുള്ള ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ തൻ്റെ ടീം ശക്തരാണെന്ന് തറപ്പിച്ചുപറഞ്ഞു.ഇന്നലത്തെ പരജയ കാരണം ഏറിക്ക് ഗാര്‍സിയായുടെ റെഡ് കാര്‍ഡ് ആണ് എന്നും അദേഹം പറഞ്ഞു.ലാസ്റ്റ് മാന്‍ ചലഞ്ചിന് ശേഷം ഗാര്‍സിയക്ക് റഫറി റെഡ് കാര്‍ഡ് നല്‍കുകയായിരുന്നു.
മാഗ്‌നസ് അക്‌ലിയോഷെ, ജോർജ്ജ് ഇലനിഖേന എന്നിവരുടെ ഗോളുകള്‍ ആണ് ബാഴ്സയെ പരാജയത്തിലേക്ക് നയിച്ചത്.ലാലിഗയിൽ ഇതുവരെ അഞ്ച് തുടർച്ചയായ വിജയങ്ങൾ നേടിയ കാമ്പെയ്‌നിൻ്റെ മികച്ച തുടക്കത്തിന് ശേഷം ഫ്ലിക്കിന് കീഴിൽ ബാഴ്‌സയുടെ ആദ്യ തോൽവിയാണിത്.”ഈ ടീമില്‍ ഞാന്‍ തൃപ്തന്‍ ആണ്.ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ പ്രതിരോധിച്ചു, അറ്റാക് ചെയ്തു.ഇത് തികച്ചും ടീമിലെ വളരെ നല്ലൊരു ഘടകം ആണ്.എന്നാല്‍ പത്തു പേരോടെ വളരെ വേഗത്തില്‍ കളിച്ചു വരുന്ന മൊണാക്കോയെ തടയുക എന്നത് വളരെ ഭാരിച്ച ചുമതലയായിരുന്നു.ഇത് പലപ്പോഴും ഞങ്ങളുടെ പ്ലാനുകളെ അട്ടിമറിച്ചു.