യൂറോപ്പിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് മെംഫിസ് ഡീപായ്
മാഞ്ചസ്റ്റർ യൂണൈറ്റഡിലെ കറുത്ത അധ്യായം ഡീപായ് പൂർണമായും മറന്നു കഴിഞ്ഞിരിക്കുന്നു. ബാഴ്സയുമായി പുതിയ കരാറിൽ ഏർപ്പെട്ട താരം യൂറോ കപ്പിൽ മിന്നും പ്രകടനം കൊണ്ട് ലോക ശ്രദ്ധ ആകർഷിക്കുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളും രണ്ടു അസിസ്റ്റുമായി ഡച്ച് ആക്രമണനിരയുടെ മുഖമായി അദ്ദേഹം മാറിയിരിക്കുന്നു.
ലീഗിലെ ഫോമിന്റെ തുടർച്ചയാണ് ദേശീയ കുപ്പായത്തിലെ ഈ പ്രകടനം. ഫ്രഞ്ച് ക്ലബ് ലിയോണിനായി 2020 – 21 സീസണിൽ 20 ഗോളും 12 അസിസ്റ്റുമാണ് അദ്ദേഹം ലീഗിൽ മാത്രം സംഭാവന ചെയ്തത്. ഈ പ്രകടനം തന്നെയാണ് ബാഴ്സയുടെ കണ്ണുകൾ അയാളിൽ ഉടക്കാൻ കാരണം.
നെതെർലാൻഡ്‌സിനായി എന്നും മികച്ച പ്രകടനം അദ്ദേഹം കാഴ്ച്ച വെച്ചിട്ടുണ്ട് എന്ന് പറയാൻ സാധിക്കും. അകെ 67 തവണ ഓറഞ്ചു കുപ്പായം അണിഞ്ഞപ്പോൾ, 28 ഗോളും 22 അസിസ്റ്റും ആ കാലുകളിൽ നിന്ന് പിറവി എടുത്തു. ദേശീയ ടീമിനായുള്ള അദ്ദേഹത്തിന്റെ സമീപകാല ഫോം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ 10 മത്സരങ്ങളിൽ നിന്ന് മാത്രം 13 ഗോൾ കോണ്ട്രിബൂഷൻ [ഗോൾ + അസിസ്റ്റ്]. നെതർലൻഡ്‌സ് ഈ യൂറോയിൽ അത്ഭുദങ്ങൾ കാണിച്ചാൽ അതിശയപ്പെടേണ്ടതില്ല.
നെയ്മർ പോയ വിടവ് നികത്തുക എന്ന ദൗത്യമായിരിക്കും അദ്ദേഹത്തെ ബാഴ്സയിൽ കാത്തിരിക്കുക. സമീപകാല പ്രകടനങ്ങൾ എടുത്ത് പരിശോധിച്ചാൽ അത് സാധ്യമാകും എന്ന് വിലയിരുത്താൻ സാധിക്കും.
#euro2020 #memphisdepay #barcelona