European Football Foot Ball Stories Top News

സിമോൺ കെയോർ – രക്ഷകനായ നായകൻ

June 13, 2021

author:

സിമോൺ കെയോർ – രക്ഷകനായ നായകൻ

എറിക്സൺ കാർഡിയാക് അറസ്റ്റ് വന്ന് ഗ്രൗണ്ടിൽ കുഴഞ്ഞ് വീണപ്പോൾ ആദ്യം ഓടിയെത്തി കൃത്യമായ ഇടപെടൽ നടത്തിയവൻ. അബോധാവസ്ഥയിൽ കിടക്കുന്ന എറിക്സൺ നാവ് വിഴുങ്ങിയില്ലെന്ന് ഉറപ്പ് വരുത്തിയവൻ. മാധ്യമങ്ങൾ ചിത്രീകരിക്കുന്നത് തടയാൻ എറിക്സണ് ചുറ്റും ടീമംഗങ്ങളെ നിറുത്തിയവൻ, എറിക്സണിന്റെ ഭാര്യയെ അടുത്ത് പോയി ആശ്വസിപ്പിച്ചവൻ.
ക്ലബിൽ എറിക്സണിന്റെ ഇന്റർമിലാന്റെ ചിരവൈരികളായ മിലാന്റെ താരമാണ്. ഡാനീഷ് ടീം നായകനാണ് , ഓഫ് ദ പിച്ചിലും ഓൺ ദ പിച്ചിലും.
Leave a comment