രണ്ടു മാസം റൊണാള്‍ഡ് അറൂഹോക്ക് കളിയ്ക്കാന്‍ കഴിയില്ല
കഴിഞ്ഞ സീസണില്‍ ബാഴ്സയുടെ പ്രധാന വില്ലന്‍ ആയ പരിക്ക് വീണ്ടും രംഗ പ്രവേശനം നടത്താന്‍ ഒരുങ്ങുന്നു.കോപയും യൂറോയും സെമി ഫൈനലില്‍ എത്തി നില്‍ക്കേ രണ്ടു പ്രധാന ബാഴ്സ താരങ്ങള്‍ ആണ് പരിക്കില്‍ അകപ്പെട്ട് ഇരിക്കുന്നത്.സ്‌പെയിനിനായി കളിക്കുന്നതിനിടെ പെഡ്രിക്ക് കാൽമുട്ടിന് പരിക്കേറ്റു, അത് ഒരു മാസത്തിലേറെയായി അദ്ദേഹത്തെ പുറത്തിരുത്തിയേക്കാം, ഇപ്പോൾ അതിലും മോശമായ വിധിയാണ് റൊണാൾഡ് അറൂഹോക്ക് സംഭവിച്ചിരിക്കുന്നത്.

ബ്രസീലിനെതിരായ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേയ്‌ക്കായി കളിക്കുന്നതിനിടെയാണ് അറൂഹോക്ക് പരിക്ക് ലഭിക്കുന്നത്.25-കാരൻ കണ്ണീരോടെ പിച്ച് വിട്ടു, ഗുരുതരമായ പരിക്ക് ഭയന്ന്. നിർഭാഗ്യവശാൽ, സംഭവിച്ചതും അത് തന്നെ ആണ്.6-8 ആഴ്‌ചത്തേക്ക് താരത്തിനു കളിയ്ക്കാന്‍ കഴിയില്ല.അതിനർത്ഥം 2024-25 സീസണിൻ്റെ തുടക്കം അറൂഹോക്ക് നഷ്ടം ആയേക്കും,സമ്മർ ട്രാൻസ്ഫർ വിൻഡോ അടയ്‌ക്കുന്നതുവരെ അയാൾക്ക് ഫിറ്റ്നസിലേക്ക് മടങ്ങി വരാന്‍ കഴിയില്ല.ഹാൻസി ഫ്ലിക്കിനും ബാഴ്‌സലോണയ്ക്കും വിഴുങ്ങാനുള്ള കയ്പേറിയ ഗുളിക കൂടി ആണിത്.അദ്ദേഹം ഇല്ലാതെ ബാഴ്സ പ്രതിരോധം എങ്ങനെ താറ് മാറാകും എന്നത് പിഎസ്ജീക്കെതിരായ മല്‍സരത്തില്‍ എല്ലാവരും കണ്ടത് ആണ്.