ടിക്ക് ടോക്ക് ; റയല്‍ മാഡ്രിഡിന്‍റെ അടുത്ത ബ്ലോക്ക്ബസ്റ്റര്‍ ട്രാന്‍സ്ഫര്‍ ഡീല്‍ കൌണ്ട് ഡൌണ്‍ ആരംഭിച്ചു
അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബയേർ ലെവർകൂസൻ മുന്നേറ്റ നിരയിലെ താരം ആയ ഫ്ലോറിയൻ വിർട്സിനെ സൈൻ ചെയ്യാനുള്ള മൽസരത്തിൽ റയല്‍ മാഡ്രിഡ് പ്രവേശിച്ചേക്കും. 2023-24 കാമ്പെയ്‌നിനിടെ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ വളരെ മികച്ച ഫോമില്‍ ആയിരുന്നു കളിച്ച് കൊണ്ടിരുന്നത്.അദ്ദേഹം 49 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും 20 അസിസ്റ്റുകളും നേടി.

ഇത് കൂടാതെ യൂറോയിലും തന്റെ പ്രൈസ് ടാഗിനു ഒത്ത പ്രകടനം തന്നെ ആണ് അദ്ദേഹം കാഴ്ചവെച്ചത്.അദ്ദേഹത്തിന് വേണ്ടി നിലവില്‍ ബയെന്‍ മ്യൂണിക്ക്, ബാഴ്സലോണ എന്നിവരും രംഗത്ത് ഉണ്ട്.കഴിഞ്ഞ സീസണ്‍ മുതല്‍ക്ക് തന്നെ അദ്ദേഹവും ബാഴ്സയും ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്നുണ്ടായിരുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ പ്രൈസ് ടാഗ് ആണ് കറ്റാലന്‍ ക്ലബിന് ഏറ്റവും വലിയ പ്രശ്നം.എന്നാല്‍ റയല്‍ മാഡ്രിഡിന് ഇത് വലിയ ഒരു വിഷയം അല്ല.അവര്‍ അദ്ദേഹത്തിന് വേണ്ടി ലേവര്‍കുസന്‍ ചോദിക്കുന്ന തുകയായ 150 മില്യണ്‍ നല്കാന്‍ തയ്യാര്‍ ആണ്.കിലിയന്‍ എംബാപ്പെയുടെ വരവിന് ശേഷവും റയല്‍ മാഡ്രിഡിന്റെ ബ്രാന്‍ഡ് വാല്യൂ ഉയര്‍ത്താനുള്ള തീവ്ര ശ്രമത്തില്‍ ആണ് പ്രസിഡന്‍റ് പേരെസ് എന്നത് ഇതില്‍ നിന്നും കൂടുതല്‍ വ്യക്തമായി വരുന്നു.