യൂറോ 2024: തുർക്കി ആരാധകരുടെ സല്യൂട്ട് വിവാദം കൂടുതല്‍ പ്രശ്നങ്ങളിലേക്ക്
ശനിയാഴ്ച നെതർലാൻഡ്സിനെതിരെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനല്‍ മല്‍സരം കാണാന്‍ വന്ന പല തുര്‍ക്കി ആരാധകരും രാജ്യത്തെ വിവാദ സല്യൂട്ട് കാണിച്ചത് ജര്‍മനിയിലെ മല്‍സരം നിയന്ത്രിക്കാന്‍ വന്ന പോലീസ്ക്കുകാര്‍ക്ക് വലിയ തലവേദന സൃഷ്ട്ടിച്ചു.ഈ ആംഗ്യത്തെ ആരാധകർ വൻതോതിൽ കാണിച്ചെന്നും അതിനാൽ കൂട്ടത്തില്‍ അവര്‍ പോകുന്നത് തങ്ങള്‍ക്ക് തടുക്കേണ്ടി വന്നതായും ജര്‍മന്‍ പോലീസ് പറഞ്ഞു.ഇതേ ആംഗ്യം കാണിച്ചതിന് തുര്‍ക്കിയിലെ ഒരു താരത്തിനു ബാനും ലഭിച്ചിട്ടുണ്ട്.
“ധാരാളം ആളുകൾ ഈ ആംഗ്യം കാണിക്കുമ്പോൾ, അത് ഒരു രാഷ്ട്രീയ പ്രകടനമായി മാറുന്നു, ഒരു ഫുട്ബോൾ മാർച്ച് രാഷ്ട്രീയ പ്രകടനമല്ല,” പോലീസ് വക്താവ് വലെസ്ക ജാകുബോവ്സ്കി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.ടർക്കിഷ് ദേശീയവാദികൾ ഉപയോഗിക്കുന്നതും ഗ്രേ വോൾവ്സ് എന്നറിയപ്പെടുന്ന ടർക്കിഷ് അൾട്രാ-നാഷണലിസ്റ്റ് ഓർഗനൈസേഷനായ ഉൽകു ഒകാക്ലാരിയുമായി ബന്ധപ്പെട്ടതുമായ ആംഗ്യം ആണത്.കുറച്ച് ആരാധകര്‍ ജര്‍മന്‍ ജയിലില്‍ ഉണ്ട്.അവരെ എത്രയും പെട്ടെന്നു വിടണം എന്ന തുര്‍ക്കിയുടെ സമ്മര്‍ദവും ജര്‍മന്‍ സര്‍ക്കാരിന് മേല്‍ ഇപ്പോള്‍ നിലവിലുണ്ട്.