Cricket cricket worldcup Cricket-International Epic matches and incidents EPL 2022 European Football Foot Ball International Football legends Renji Trophy Top News transfer news

ഐസിസി ടി20 ലോകക്കപ്പ് ; അഫ്ഗാന്‍ പോരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കിവിപ്പട

June 7, 2024

ഐസിസി ടി20 ലോകക്കപ്പ് ; അഫ്ഗാന്‍ പോരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കിവിപ്പട

ഉഗാണ്ടയെ 125 റൺസിൻ്റെ കൂറ്റൻ മാർജിനിൽ തകർത്തതിന് ശേഷം അഫ്ഗാനിസ്ഥാന് അവരുടെ T20 ലോകകപ്പ് 2024 കാമ്പെയ്‌നിളെ രണ്ടാം മല്‍സരത്തിന് വേണ്ടി തയ്യാര്‍ എടുക്കുകയാണ്. ഇന്നതെ മല്‍സരത്തില്‍ ഏഷ്യന്‍ ടീമിന് വെല്ലുവിളിയുമായി വരുന്നത് ബ്ലാക്ക് കാപ്സ് ആണ്.ന്യൂസിലൻഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് 2024 മത്സരം ഗയാന നാഷണൽ സ്റ്റേഡിയത്തിൽ നടക്കും.ഇന്ത്യന്‍ സമയം നാളെ രാവിലെ അഞ്ചു മണിക്ക്.

NZ vs AFG, highlights WC: Kiwis register comfortable win over AFG at  Chepauk | Crickit

 

കിവികളുടെ ആദ്യത്തെ ലോകക്കപ്പ് മല്‍സരം ആണിത്.2022 ഒക്ടോബറിൽ ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയെങ്കിലും ഒരു പന്ത് പോലും എറിയാതെ അത് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.2021 ടി20 ലോകകപ്പ് മീറ്റിംഗിൽ ന്യൂസിലൻഡ് അഫ്ഗാനിസ്ഥാനെതിരെ 8 വിക്കറ്റിന് വിജയിച്ചിട്ടുമുണ്ട്.എന്നാല്‍ നിലവിലെ അഫ്ഗാന്‍ ടീമിന്റെ പ്രകടനം പ്രവചനാതീതം ആണ്.മികച്ച ബോളിങ്ങും ഇപ്പോള്‍ അതിനു കിട പിടിക്കുന്ന ബാറ്റിങ്ങും അവര്‍ക്കുണ്ട്.അതിനാല്‍ ഏത് വിധേയനെയും കിവികളുടെ പവര്‍ ഹിറ്റിങ് ക്രിക്കറ്റിനെ വെല്ലു വിളിക്കാന്‍ പോന്ന വിഭവങ്ങള്‍ ഇവരുടെ പക്കല്‍ ഉണ്ട്.

Leave a comment