Cricket cricket worldcup Cricket-International Epic matches and incidents Indian Sports IPL ipl-2024 IPL-Team legends Renji Trophy Top News

റിയല്‍ കം ബാക്ക് കിങ്സ് !!!!!!!

May 13, 2024

റിയല്‍ കം ബാക്ക് കിങ്സ് !!!!!!!

ഞായറാഴ്ച ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 47 റൺസിൻ്റെ വിജയാം നേടി കൊണ്ട് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു അവരുടെ പ്ലേ ഓഫ് സ്വപ്‌നങ്ങൾ അതേപടി നിലനിർത്തി.ടോസ് നേടി ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയച്ച ഡെല്‍ഹി അവരെ 187 റണ്‍സിന് ഒതുക്കി. രജത് പാട്ടീദാറിൻ്റെ ബാറ്റ് ഇന്നലത്തെ മല്‍സരത്തിലും ബാംഗ്ലൂറിന് വേണ്ടി ചലിച്ചു.

 

പട്ടിദാര്‍ (32 പന്തില്‍ 52 റണ്‍സ്),കോഹ്ലി(13 പന്തില്‍ 27), വില്‍ ജാക്ക്സ്(29 പന്തില്‍ 41) എന്നിവര്‍ ആണ് ഇന്നലത്തെ മല്‍സരത്തില്‍ ഒരു മിനിമം ടോട്ടല്‍ ബാംഗ്ലൂറിന് നേടി കൊടുത്തത്.188 റൺസ് വിജയലക്ഷ്യം മറികടക്കാൻ വന്ന ഡെല്‍ഹിക്ക് തുടക്കത്തില്‍ തന്നെ പാളി.3.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ക്യാപിറ്റൽസിൻ്റെ പിന്തുടരൽ താളംതെറ്റി, ഒടുവിൽ അവരുടെ പോരാട്ടം 140 ല്‍ അവസാനിച്ചു.ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഉള്ള ആര്‍സിബിക്ക് ഇപ്പോൾ 13 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുണ്ട്.അവരുടെ അവസാന ചെന്നൈ മല്‍സരം ഇതോടെ വലിയ ഒരു തീ പാറും പോരാട്ടം ആയി മാറും.

Leave a comment