Cricket cricket worldcup Cricket-International Epic matches and incidents IPL ipl-2024 IPL-Team IPL2020 IPL2021 legends Renji Trophy Top News

ഐപിഎല്‍ 2024 ; വിജയവഴിയിലേക്ക് മടങ്ങാന്‍ മുംബൈ

April 30, 2024

ഐപിഎല്‍ 2024 ; വിജയവഴിയിലേക്ക് മടങ്ങാന്‍ മുംബൈ

ഏപ്രിൽ 30 ചൊവ്വാഴ്‌ച ഏകാന സ്‌റ്റേഡിയത്തിൽ എംഐ എൽഎസ്‌ജിയെ നേരിടുമ്പോൾ ആവേശം ഉയരുന്നത് വാനോളം ആണ്.രോഹിത് ശർമ്മയുടെ ജന്മദിനത്തിലും ടി20 ലോകകപ്പ് 2024 ടീമിനെ തിരഞ്ഞെടുക്കുന്ന അതേ ദിവസം തന്നെയും മത്സരം നടക്കാനിരിക്കെ, ഇത് ഒരു ആവേശകരമായ ഏറ്റുമുട്ടലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ടീമുകളിലും നിരവധി ടി20 ലോകകപ്പ് പ്രതീക്ഷയ്ക്ക് വകയുള്ള താരങ്ങള്‍ ഉണ്ട് ,  ആ പശ്ചാത്തലം ഗെയിമിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

എൽഎസ്ജി പേസർ മായങ്ക് യാദവ് ഇടുപ്പിന് പരിക്കേറ്റതിനെത്തുടർന്ന് വിശ്രമത്തില്‍ ആയിരുന്നു.അതില്‍ നിന്നും മുക്തി നേടി അദ്ദേഹം ഇന്നതെ മല്‍സരത്തിലേക്ക് തിരിച്ചെത്തിയേക്കും.രാജസ്ഥാനെതിരായ തങ്ങളുടെ മുൻ മത്സരത്തിൽ ടീം തോറ്റതിനാൽ വിജയവഴിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ലഖ്നൌ.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.എംഐക്കെതിരെ എൽഎസ്ജി നാല് മത്സരങ്ങൾ കളിക്കുകയും മൂന്ന് മത്സരങ്ങൾ ജയിക്കുകയും ചെയ്തിട്ടുണ്ട്.അവര്‍ക്കെതിരെ ലഖ്നൌവിന് മികച്ച റിക്കോര്‍ഡ് ആണ് ഉള്ളത്.ഇന്നതെ മല്‍സരത്തിലും ആ ഫോമില്‍ വീണ്ടും കളിയ്ക്കാന്‍ ആകും എന്നു അവര്‍ കരുത്തുന്നു.

Leave a comment