Cricket cricket worldcup Cricket-International Epic matches and incidents IPL ipl-2024 IPL-Team IPL2020 IPL2021 legends Renji Trophy Top News

ഐപിഎൽ 2024 ; മുംബൈക്ക് മുന്നില്‍ റണ്‍ മല ഒരുക്കി ഡെല്‍ഹി കാപ്പിറ്റല്‍സ്

April 27, 2024

ഐപിഎൽ 2024 ; മുംബൈക്ക് മുന്നില്‍ റണ്‍ മല ഒരുക്കി ഡെല്‍ഹി കാപ്പിറ്റല്‍സ്

തുടര്‍ച്ചയായി ഐപിഎല്‍ മല്‍സരത്തില്‍ വീണ്ടും 250 + സ്കോര്‍.ഇന്ന് വൈകീട്ട് നടന്ന മല്‍സരത്തില്‍ ഡെല്‍ഹി കാപ്പിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെതിരെ ഉയര്‍ത്തിയ ടാര്‍ഗെറ്റ് സ്കോര്‍ 258 റണ്‍സ് ആണ്.ടോസ് നേടി ബോളിങ് ചെയ്യാന്‍ തീരുമാനിച്ച മുംബൈയുടെ തീരുമാനം തുടക്കം മുതല്‍ക്ക് തന്നെ പിഴവ് ആയിരുന്നു എന്നു തെളിയിക്കാന്‍ ഡെല്‍ഹിക്ക് കഴിഞ്ഞു.

 

നിശ്ചിത 20 ഓവറില്‍ അവര്‍ 4 വിക്കറ്റ് നഷ്ട്ടത്തില്‍ 257 റണ്‍സ് നേടി.27 പന്തില്‍ 84 റണ്‍സ് നേടിയ ജേക്ക് ഫ്രേസർ-മക്ഗുർക്ക്,17 പന്തില്‍ 41 റണ്‍സ് എടുത്ത ശായി ഹോപ്പ്,25 പന്തില്‍ 48 റണ്‍സ് എടുത്ത ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരുടെ പ്രകടനങ്ങള്‍ ആണ് ഡെല്‍ഹിയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.കളിയുടെ ഒരു നിമിഷത്തില്‍ പോലും ഡെല്‍ഹിക്കേതിരെ നിയന്ത്രണം കൊണ്ട് വരാന്‍ മുംബൈക്ക് കഴിഞ്ഞില്ല.നാലോവറില്‍  ഓരോ വിക്കറ്റ് വീതം നേടി കൊണ്ട് 35 ഉം 36 ഉം റണ്‍സ് വിട്ടു കൊടുത്ത് അല്പം എങ്കിലും നന്നായി പന്ത് എറിഞ്ഞത് പീയൂഷ് ചവ്ളയും ജസ്പ്രീത് ബുമ്രയുമാണ്.

Leave a comment