Cricket cricket worldcup Cricket-International Epic matches and incidents IPL ipl-2024 IPL-Team IPL2020 legends Renji Trophy Top News

മായങ്ക് യാദവിന് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങി ആർസിബി

April 3, 2024

മായങ്ക് യാദവിന് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങി ആർസിബി

ക്വിൻ്റൺ ഡി കോക്കിൻ്റെ  അർദ്ധ സെഞ്ചുറി,പേസ് സെൻസേഷനുമായ മായങ്ക് യാദവിൻ്റെ തീയുണ്ട- ഇതിന്റെ എല്ലാം മികവില്‍ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് ചൊവ്വാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 28 റൺസിൻ്റെ തകർപ്പൻ ജയം നേടി. ക്വിൻ്റൺ ഡി കോക്കിൻ്റെ 81 (56 ബോള്‍), നിക്കോളാസ് പൂരൻ്റെ പുറത്താകാതെ 40 (21 ബോള്‍) എന്നിവരുടെ മികവിലാണ് ലഖ്‌നൗ അഞ്ചിന് 181 റൺസെടുത്തത്.ടോസ് നേടിയ ബാംഗ്ലൂര്‍ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

 

182 റൺസ് എന്ന റണ്‍സ് ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ വലിയ സ്കോര്‍ ഒന്നുമല്ല എന്നു തോന്നിക്കും വിധത്തില്‍ ആയിരുന്നു ആര്‍സിബി ചേസിങ് ആരംഭിച്ചത്.എന്നാല്‍ കോഹ്ലിയുടെ വിക്കറ്റ് പോയതോടെ ബാറ്റര്‍മാരുടെ ഒരു ഘോഷയാത്ര തന്നെ ആയിരുന്നു ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ സംഭവിച്ചത്.ഒന്നു പൊരുതാന്‍ പോലും കൂട്ടാക്കാതെ എല്ലാവരും ആയുധം വെച്ച് കീഴടങ്ങിയപ്പോള്‍ കുറച്ച് എങ്കിലും ചെറുത് നില്‍പ്പ് കാഴ്ചവെച്ചത് . 13 പന്തിൽ 33 റൺസ് നേടിയ മഹിപാൽ ലോംറോര്‍ ആണ്.14 റണ്‍സിന് മൂന്നു വിക്കറ്റ് നേടിയ മായങ്ക് യാദവ് ആണ് മല്‍സരത്തിലെ താരം.

 

 

Leave a comment