Cricket cricket worldcup Cricket-International Epic matches and incidents IPL IPL-Team IPL2020 IPL2021 legends Renji Trophy Top News

” ഗില്‍ എങ്ങനെ ഐപിഎല്‍ കളിക്കും എന്നത് കാണാന്‍ ഞാന്‍ അക്ഷമന്‍ ആയി ഇരിക്കുകയാണ് ” – ആശിഷ് നെഹ്‌റ

March 17, 2024

” ഗില്‍ എങ്ങനെ ഐപിഎല്‍ കളിക്കും എന്നത് കാണാന്‍ ഞാന്‍ അക്ഷമന്‍ ആയി ഇരിക്കുകയാണ് ” – ആശിഷ് നെഹ്‌റ

ഹര്‍ധിക്ക് പാണ്ഡ്യക്ക് പകരം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റന്‍ ആയി സ്ഥാനം ഏറ്റ ശുബ്മാന്‍ ഗില്‍ അതീവ സമ്മര്‍ദത്തില്‍ ആണ്.ടൂർണമെൻ്റിൽ പങ്കെടുത്ത രണ്ട് വർഷങ്ങളിൽ ഓരോ ഫ്രാഞ്ചൈസിയിലും ഫൈനലിലെത്തിയതിന് ശേഷം ആണ് ഹര്‍ധിക്ക് ടീം വിട്ടിരിക്കുന്നത്.അതിനാല്‍ ഗിലിന് അതീവ പ്രതീക്ഷയുടെ ഭാരം ഈ സീസണില്‍ പേറേണ്ടി വരും.

Is fast-tracking young Shubman Gill to Gujarat Titans' captaincy hot seat  the right decision? | Cricket News - The Indian Express

എന്നാല്‍ ടീമിന്‍റെ മുഖ്യ പരിശീലകൻ ആശിഷ് നെഹ്‌റ ഗില്‍ ഈ പുതിയ ചലഞ്ച് എങ്ങനെ ഏറ്റെടുത്ത് നിര്‍വഹിക്കും എന്നു കാണാന്‍ താന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് എന്നു ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.”ഏത് ഒരു പ്ലേയര്‍ മികച്ച ക്യാപ്റ്റന്‍ ആകും എന്നത് ആര്‍ക്കും പറയാന്‍ കഴിയില്ല.ഹര്‍ധിക്ക്,ശ്രേയസ് അയ്യർ, നിതീഷ് റാണ പോലും എന്നിവര്‍ എല്ലാം ഒരു മുന്‍ വിധി പോലും ഇല്ലാതെ വന്ന താരങ്ങള്‍ ആണ്.ഇവരെ പോലെ തന്നെ കിട്ടുന്ന അവസരം ഗില്‍ മുതല്‍ എടുക്കും എന്നു ഞാന്‍ കരുത്തുന്നു.ഗില്‍ ഈ ഐപിഎല്‍ എങ്ങനെ സമീപ്പിക്കുന്നു എന്നു കാണാന്‍ ഞാന്‍ മാത്രം അല്ല , മൊത്തത്തില്‍ ഉള്ള ഇന്ത്യന്‍ ആരാധകര്‍ വരെ കാത്തിരിക്കുന്നുണ്ട്.”നെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment