Cricket cricket worldcup Cricket-International Epic matches and incidents IPL IPL-Team IPL2020 IPL2021 legends Renji Trophy Top News

” ചെന്നൈ സൂപ്പര്‍ കിങ്സില്‍ രോഹിത്തിനെ ക്യാപ്റ്റന്‍ ആയി കാണണം “

March 12, 2024

” ചെന്നൈ സൂപ്പര്‍ കിങ്സില്‍ രോഹിത്തിനെ ക്യാപ്റ്റന്‍ ആയി കാണണം “

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 സീസൺ ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകൾ മാത്രം ആണ് ബാക്കിയുള്ളത്.എന്നാൽ ക്യാപ്റ്റൻ സ്ഥാനം  രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യക്ക് നല്കിയത് ഇപ്പോഴും ഐപിഎല്‍  ചര്‍ച്ചയില്‍ വിഷയം ആകുന്നുണ്ട്.ഈ വാര്‍ത്ത മുംബൈ ആരാധകര്‍ക്ക് മാത്രം അല്ല , മുന്‍ മുംബൈ താരം ആയ അമ്പാട്ടി റായിഡുവിനെയും ഏറെ വിഷമിപ്പിച്ചിട്ടുണ്ട്.

 

താന്‍ ചെയ്തത് പോലെ മുംബൈ വിട്ട് ചെന്നൈയിലേക്ക് രോഹിതും മാറണം എന്ന് റായുഡു മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.ചെന്നൈ സൂപ്പർ കിംഗ്‌സിൽ രോഹിതിനെ കാണാൻ തനിക്ക് ഏറെ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞ റായുഡു ധോണി അരങ്ങ് ഒഴിഞ്ഞാല്‍ ചെന്നൈ ടീമിന് ലഭിക്കാന്‍ പോകുന്ന മികച്ച ക്യാപ്റ്റന്‍ ആയിരിയ്ക്കും രോഹിത് എന്നും അദ്ദേഹം പറഞ്ഞു.ഗുജറാത്ത് പോലൊരു ടീമിനെ നല്ല രീതിയില്‍ നയിച്ചു എന്ന് പറഞ്ഞു കൊണ്ട് മുംബൈയെ പോലൊരു മുന്‍ നിര ടീമില്‍ ക്യാപ്റ്റന്‍ ആയി ഹര്‍ദിക്കിന് തിളങ്ങാന്‍ കഴിയും എന്നതിന് ഒരു ഉറപ്പും ഇല്ല എന്നും അമ്പാട്ടി കൂട്ടിച്ചേര്‍ത്തു.

Leave a comment