Cricket cricket worldcup Cricket-International Epic matches and incidents Indian Sports International Football legends Renji Trophy Top News

സ്പിന്‍ വാരികുഴിയില്‍ വീണ് ഇംഗ്ലിഷ് ബാറ്റിങ് പട

March 8, 2024

സ്പിന്‍ വാരികുഴിയില്‍ വീണ് ഇംഗ്ലിഷ് ബാറ്റിങ് പട

ധർമശാലയിൽ വ്യാഴാഴ്ച നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൻ്റെ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒന്നിന് 135 റൺസെന്ന നിലയിൽ ഇന്ത്യ ശക്തമായ നിലയില്‍ ആണ്.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലിഷ് പട 218 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു.ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ടീമിന് അവരുടെ സ്പിന്‍ കളിയ്ക്കാന്‍ ഉള്ള  ദുർബലത ഒരിക്കൽ കൂടി വിനയായി.

അവരുടെ പത്തു വിക്കറ്റും സ്വന്തം ആക്കിയത് സ്പിന്നര്‍മാര്‍ ആണ്.കുല്‍ദീപ് അഞ്ചു വിക്കറ്റ് നേടിയപ്പോള്‍ 100 ആം ടെസ്ട് കളിക്കുന്ന അശ്വിന്‍ നാലും ജഡേജ ശേഷിക്കുന്ന ഒരു വിക്കറ്റും നേടി.ഇംഗ്ലണ്ട് നിരയില്‍ കുറച്ച് എങ്കിലും പിടിച്ച് നിന്നത് സാക്ക് ക്രാളി (79) ആയിരുന്നു.ഇംഗ്ലണ്ട് ടീമിനെ ചുരുട്ടി കെട്ടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കം ആണ് രോഹിത് ശര്‍മയും (52*) ജൈസ്വാളും (57) ചേര്‍ന്ന് നല്കിയത്.104 റണ്‍സില്‍ നില്‍ക്കേ ഇന്ത്യക്ക് ജൈസ്വാളിനെ നഷ്ട്ടം ആയി.ഇപ്പോള്‍ രോഹിതിന് കൂട്ട് ഗില്‍ (26*) ആണ്.രണ്ടാം ദിനമായ ഇന്ന് ഇന്ത്യന്‍ താരങ്ങള്‍ എത്ര നേരം ബാറ്റ് ചെയ്യുന്നുവോ അത്രക്കും വലിയ സ്കോര്‍ പടുത്ത് ഉയര്‍ത്താന്‍ കഴിയും.

Leave a comment