Cricket cricket worldcup Cricket-International Epic matches and incidents International Football legends Renji Trophy Top News transfer news

ബസ്ബോള്‍ ട്രാജെഡി !!!!!!!!!!

February 18, 2024

ബസ്ബോള്‍ ട്രാജെഡി !!!!!!!!!!

യശസ്വി ജയ്‌സ്വാളിൻ്റെ ഇരട്ട സെഞ്ചുറിയും രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനവും ഗില്‍, കുല്‍ദീപ് എന്നിവരുടെ വളരെ വിലപ്പെട്ട സംഭാവനയും മൂലം രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 434 റൺസിന് പരാജയപ്പെടുത്താൻ ഇന്ത്യന്‍ ചുണ കുട്ടികള്‍ക്ക് കഴിഞ്ഞു.557 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെടുത്തി 122 റൺസിന് പുറത്തായി.ടെസ്റ്റ് ക്രിക്കറ്റിൽ റൺസിൻ്റെ കാര്യത്തിൽ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമാണിത്.

 

നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ ടീമീന് ഗില്ലിന്റെയും കുല്‍ദീപിന്‍റെയും വിക്കറ്റുകള്‍ വളരെ പെട്ടെന്നു നഷ്ട്ടപ്പെട്ടു.എന്നാല്‍ പരിക്കില്‍ നിന്നു മുക്തി നേടി തിരിച്ചെത്തിയ ജൈസ്വാള്‍ ആദ്യ ഇന്നിങ്ഗ്സിലെ താരം സര്‍ഫ്രാസ് ഖാന്‍ എന്നിവര്‍ 172 റണ്‍സ് അഞ്ചാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പായി കൂട്ടിച്ചേര്‍ത്തു.ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലേര്‍ ചെയ്തതോടെ സെഞ്ചുറി എന്ന സ്വപ്നം സര്‍ഫ്രാസിന് വീണ്ടും നഷ്ട്ടമായി.72 പന്തില്‍ നിന്നും താരം 68 റണ്‍സ് സ്കോര്‍ ചെയ്തു.തുടക്കം പതിയെ ആയിരുന്നു എങ്കിലും ജൈസ്വാള്‍ ഇടയില്‍ വെച്ച് ബോളര്‍മാരെ കണ്ണും പൂട്ടി ആക്രമിക്കാന്‍ തുടങ്ങി.ജയിംസ് ആന്‍ഡെര്‍സെന് ഒരോവറില്‍ ഹാട്രിക്ക് സിക്സിന് പറത്തി ഇതിഹാസത്തിനു ജൈസ്വാള്‍ ഒരിയ്ക്കലും മറക്കാത്ത ഒരനുഭവം കൊടുത്തു.ഇരട്ട സെഞ്ചുറി നേടി എങ്കിലും ആദ്യ ഇന്നിങ്സിലെ സെഞ്ചുറി രണ്ടാം ഇന്നിങ്സിലെ അഞ്ചു വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് മല്‍സരത്തിലെ താരം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

Leave a comment