Cricket cricket worldcup Cricket-International Epic matches and incidents Indian Sports legends Renji Trophy Top News

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുവാന്‍ വേണ്ടി കഠിന പ്രയത്നത്തില്‍ ആണ് പ്രസിദ് കൃഷ്ണ

February 8, 2024

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുവാന്‍ വേണ്ടി കഠിന പ്രയത്നത്തില്‍ ആണ് പ്രസിദ് കൃഷ്ണ

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ഫാസ്റ്റ് ബൗളർ പ്രസിദ് കൃഷ്ണ പതിയെ ആണെങ്കിലും സുഖം പ്രാപ്പിച്ച് വരുന്നുണ്ട് എന്നും എത്രയും പെട്ടെന്ന് ടീമിലേക്ക് എത്തുക എന്നതാണ് തന്‍റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.ദക്ഷിണാഫ്രിക്കയിൽ നടന്ന ഇന്ത്യയുടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കിടെയാണ് പ്രസീദ് അരങ്ങേറ്റം കുറിച്ചത്.എന്നാല്‍ കിട്ടിയ അവസരം മുതല്‍ എടുക്കാന്‍ താരത്തിനു കഴിഞ്ഞില്ല എന്നു മാത്രമല്ല , അദ്ദേഹം ഏറ്റവും മോശമായ പ്രകടനം ആണ് അന്ന് പുറത്ത് എടുത്തത്.

” എന്‍റെ ഇപ്പോഴത്തെ ശ്രദ്ധ പേസ് വര്‍ദ്ധിപ്പിക്കുക എന്നതില്‍ ആണ്.ഒരേ പേസില്‍ ദൈര്‍ഗ്യമായി ബോള്‍ ചെയ്യുക എന്നത് ആണ് പ്രഥമ ലക്ഷ്യം.അത് കഴിഞ്ഞു സ്ഥിരത.ഇങ്ങനെ ഈ രണ്ടു മേഖലയിലും മുന്നേറാന്‍ കഴിഞ്ഞാല്‍ ടീമില്‍ എത്താന്‍ കഴിയും എന്നു ഞാന്‍ വിശ്വസിക്കുന്നു.നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും ബോളര്‍മാര്‍ ഇന്ത്യന്‍ ടീമിലേക്ക് വന്നാല്‍ ഇതുപോലെ ഏറെ സമ്മര്‍ദവും കഷ്ട്ടതകള്‍ അനുഭവിച്ചുമായിരിക്കും ലക്ഷ്യത്തില്‍ എത്തുന്നത്.എന്‍റെ സാഹചര്യവും മറ്റൊന്നല്ല.”ഒരു പ്രൊമോഷൻ ഇവൻ്റിനോട് അനുബന്ധിച്ച് പ്രസീദ് പിടിഐയോട് പറഞ്ഞു.

Leave a comment