Cricket cricket worldcup Cricket-International Epic matches and incidents Indian Sports legends Renji Trophy Top News

വിരാട്ടിനെ ഇനി “പ്യൂമ”യില്‍ കാണാന്‍ ആകില്ല !!!!!!

February 8, 2024

വിരാട്ടിനെ ഇനി “പ്യൂമ”യില്‍ കാണാന്‍ ആകില്ല !!!!!!

ഇന്ത്യയുടെ സ്റ്റാർ പ്ലെയറും ഏഷ്യയിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന അത്‌ലറ്റുമായ വിരാട് കോഹ്‌ലി പ്യൂമയുമായുള്ള തൻ്റെ എട്ട് വർഷത്തെ സഹകരണം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്.ത്തെ സഹകരണം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. 2017-ൽ പ്രശസ്ത സ്‌പോർട്‌സ് വെയർ ബ്രാൻഡിൽ ചേർന്ന വിരാട്, കമ്പനിയുമായി വേർപിരിയാൻ തീരുമാനിക്കുകയും ഒരു വർഷം പഴക്കമുള്ള സ്‌പോർട്‌സ് വെയർ ബ്രാൻഡിൽ ചേരാൻ ഒരുങ്ങുകയും ആണത്രേ.സിഎൻബിസി ടിവി 18 തങ്ങളുടെ ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്തതോടെ വിവരം കായിക ലോകത്ത് വന്‍ വാര്‍ത്തയായി.

മുൻ പ്യൂമ എംഡി അഭിഷേക് ഗാംഗുലി 2023ൽ സ്ഥാപിച്ച അജിലിറ്റാസ് സ്‌പോർട്‌സിൽ വിരാട് ചേരുമെന്നും  സിഎൻബിസി റിപ്പോർട്ടർ പറഞ്ഞു.നൈക്കിനെയും അഡിഡാസിനെയും എന്നോ  പിന്തള്ളി കൊണ്ട്  ഇന്ത്യയിലെ മുൻനിര സ്‌പോർട്‌സ് വെയർ ബ്രാൻഡായി  പ്യൂമ മാറി കഴിഞ്ഞു.കോഹ്ലിയെ കൂടാതെ കെഎൽ രാഹുൽ, കരീന കപൂർ ഖാൻ, യുവരാജ് സിംഗ്, സുനിൽ ഛേത്രി, അടുത്തിടെ ഹാർഡി സന്ധു തുടങ്ങിയ താരങ്ങളെ അവർ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചിരുന്നു.2022 ഡിസംബറിൽ അവർ ബോളിവുഡ് നടിയും വിരാടിൻ്റെ ഭാര്യയുമായ അനുഷ്‌ക ശർമ്മയുമായും കരാറില്‍ എത്തിയിരുന്നു.

Leave a comment