Cricket cricket worldcup Cricket-International Epic matches and incidents Indian Sports legends Renji Trophy Top News

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പേസര്‍

February 8, 2024

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പേസര്‍

ഇന്ത്യയുടെ മാർക്വീ പേസർ ജസ്പ്രീത് ബുംറയുടെ ഇംഗ്ലണ്ട് ടീമിനെതിരായ ടെസ്ട് മല്‍സരങ്ങളിലെ പ്രകടനം മൂലം അദ്ദേഹം പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ആരംഭിച്ചിരിക്കുന്നു. പുരുഷന്മാരുടെ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യത്തിൻ്റെ ചരിത്രത്തിലെ ആദ്യ പേസ് ബൗളറായി മാറിയിരിക്കുകയാണ് താരം.രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ബിഷെൻ സിംഗ് ബേദി എന്നിവർ നേരത്തെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

വിശാഖപട്ടണം ടെസ്റ്റിൽ 9/91 (രണ്ട് ഇന്നിംഗ്‌സുകളിൽ) നേടിയതിൻ്റെ ഫലം ആണിത്.34 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് തൻ്റെ രാജ്യത്തിനായി മൊത്തം 10 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ നേടിയിട്ടുണ്ടെങ്കിലും 30 കാരനായ അദ്ദേഹം മുമ്പ് മൂന്നാം സ്ഥാനത്തേക്കാൾ ഉയർന്ന ടെസ്റ്റ് റാങ്കിംഗ് രേഖപ്പെടുത്തിയിട്ടില്ല.നേരത്തെ ഏകദിനത്തിലും ടി20യിലും വ്യത്യസ്ത അവസരങ്ങളിൽ ബുംറ ലോക ഒന്നാം നമ്പർ ബൗളറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പേസ് ബോളര്‍ ആയ കഗിസോ റബാഡ ആണ് ബുമ്രക്ക്  കീഴില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്.

Leave a comment