Cricket cricket worldcup Cricket-International Epic matches and incidents IPL IPL-Team IPL2020 IPL2021 legends Renji Trophy Top News

ഐപിഎല്‍ ലേലത്തില്‍ സ്റ്റാര്‍ക്കിന് തീ വിലയായിരിക്കും എന്ന് പ്രവചിച്ച് ആകാശ് ചോപ്ര

December 15, 2023

ഐപിഎല്‍ ലേലത്തില്‍ സ്റ്റാര്‍ക്കിന് തീ വിലയായിരിക്കും എന്ന് പ്രവചിച്ച് ആകാശ് ചോപ്ര

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2024 ലേലത്തിൽ വമ്പന്‍ ബ്ലോക്ക്ബസ്റ്റര്‍ ആവാന്‍ പോകുന്ന താരങ്ങളുടെ ലിസ്റ്റ് പ്രവചിച്ച് മുൻ ഇന്ത്യൻ കളിക്കാരനായ ആകാശ് ചോപ്ര.ജിയോസിനിമയുടെ പ്രതിദിന സ്‌പോർട്‌സ് ഷോ ചോപ്ര ഇപ്പോള്‍ നടത്തുന്നുണ്ട്.അതില്‍ ആണ് അദ്ദേഹം തന്‍റെ പ്രവചനം വെളിപ്പെടുത്തിയത്.ഓസ്‌ട്രേലിയയുടെ പരിചയസമ്പന്നനായ പേസർ മിച്ചൽ സ്റ്റാർക്ക് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ചോയിസ്.

Why has Aakash Chopra left Star Sports Network before IPL 2023? - The  SportsRush

 

വെറ്ററന്‍ ബോളറെ ഏത് ടീമിനും വാങ്ങണം എന്നുണ്ട് , എന്നാല്‍ ഐപിഎല്‍ പകുതിക്ക് വെച്ച് താരം  നിര്‍ത്തുമോ എന്ന ഭയത്തില്‍ ആണ് എല്ലാ ടീമുകളും എന്ന് ചോപ്ര വെളിപ്പെടുത്തി.താരത്തിനു വേണ്ടി ഏകദേശം 10-12 കോടി വരെ മുടക്കാന്‍ ക്ലബുകള്‍ തയ്യാര്‍ ആകും എന്നും ചോപ്ര പറഞ്ഞു.അദ്ദേഹത്തിന്റെ രണ്ടാമത്തെ ചോയിസ് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജെറാൾഡ് കോട്സി ആണ്.ലോകകപ്പിൽ സൌത്ത് ആഫ്രിക്കയ്ക്ക്  വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് അദ്ദേഹം ആയിരുന്നു.അദ്ദേഹത്തിന്റെ ശേഷിക്കുന്ന ലിസ്റ്റില്‍  ഓസീസ് ബോളര്‍ ആയ പാറ്റ് കമിന്‍സ്,ഇന്ത്യന്‍ യുവ താരമായ ഷാറൂഖ് ഖാൻ, ഇന്ത്യൻ ഓൾറൗണ്ടർ ശാർദുൽ താക്കൂര്‍,  ന്യൂസിലൻഡിന്റെ പവർ ഹിറ്റർ ഡാരിൽ മിച്ചല്‍ എന്നിവരും ഉള്‍പ്പെടുന്നു.

Leave a comment