Cricket cricket worldcup Cricket-International Epic matches and incidents IPL IPL-Team IPL2020 IPL2021 legends Renji Trophy Top News

ആവേശ് ഖാൻ രാജസ്ഥാൻ റോയൽസിലേക്ക് കൂടുമാറി

November 22, 2023

ആവേശ് ഖാൻ രാജസ്ഥാൻ റോയൽസിലേക്ക് കൂടുമാറി

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആവേശ് ഖാനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ  നിന്ന് രാജസ്ഥാൻ റോയൽസിലേക്ക്  ട്രേഡ് ചെയ്തു.വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമായ ആവേശ് ഇതുവരെ 47 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 55 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 10 കോടി രൂപയ്ക്കാണ് എൽഎസ്ജി 2022 മെഗാ ലേലത്തിലൂടെ ആവേശിനെ സ്വന്തമാക്കിയത്. 22 മത്സരങ്ങളിൽ എൽഎസ്ജിയെ പ്രതിനിധീകരിച്ച പേസര്‍ ടീമിന് വേണ്ടി 26 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

IPL 2024: Lucknow Super Giants To Trade In Devdutt Padikkal From Rajasthan  Royals - Reports

താരത്തിനെ ഒരു സ്വാപ് ഡീലില്‍ ആണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.ഡീല്‍ പൂര്‍ത്തിയാക്കാന്‍ രാജസ്ഥാന്‍ നല്കിയ താരം ദേവദത്ത് പടിക്കല്‍ ആണ്.7.75 കോടി രൂപയ്ക്കാണ് പടിക്കലിനെ  ആർആർ സ്വന്തമാക്കിയത്.ഇടംകൈയ്യൻ ബാറ്റർ 57 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.രാജസ്ഥാനെ പ്രതിനിധീകരിച്ച് 28 മത്സരങ്ങളിൽ അദ്ദേഹം 637 റൺസ് നേടിയിട്ടുണ്ട്.

Leave a comment