Cricket cricket worldcup Cricket-International Epic matches and incidents IPL IPL-Team IPL2020 legends Renji Trophy Top News

ഓസീസിന്‍റെ ഉറക്കം കെടുത്തി ഷമി

November 18, 2023

ഓസീസിന്‍റെ ഉറക്കം കെടുത്തി ഷമി

ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് 2023 ഫൈനലിൽ തങ്ങളെ ഏറ്റവും കൂടുതല്‍ വെല്ലുവിളിക്കാന്‍ പോകുന്ന താരം ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷമി ആയിരിയ്ക്കും എന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വെളിപ്പെടുത്തി. ന്യൂസിലൻഡിനെതിരെ ധർമ്മശാലയിൽ ആദ്യമായി കളിച്ചതിന് ശേഷം ഷമി ടൂർണമെന്റില്‍ ഒരു കൊടുംകാറ്റായി മാറി.

I can't wait for the final against India": Pat Cummins - Crictoday

 

കിവീസിനെതിരെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ അദ്ദേഹം തന്റെ യാത്ര ആരംഭിച്ചു, ഏഴ് വിക്കറ്റ് നേട്ടത്തോടെ സെമി ഫൈനലിൽ ബ്ലാക്ക്‌ക്യാപ്‌സ് ബാറ്റിംഗ് നിരയെ ഒറ്റയ്ക്ക് പിഴുത്ത് എറിഞ്ഞതും അദ്ദേഹം തന്നെ ആയിരുന്നു.5 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുമായി, ടൂർണമെന്റിലെ ടോപ് സ്ട്രൈക്കിങ് ബോളര്‍ ആയി താരം മാറി കഴിഞ്ഞു.സ്പിന്നർമാരായ കുൽദീപ് യാദവിലും  രവീന്ദ്ര ജഡേജയിലും ടീമിന്‍റെ ഒരു കണ്ണ് ഉണ്ട് എന്നും പാറ്റ് പറഞ്ഞു.

Leave a comment