മാറ്റ് ഹെൻറിക്ക് പകരം ആയി ന്യൂസിലാൻഡ് കൈൽ ജാമിസണെ ടീമിലേക്ക് വിളിച്ചു
പൂനെയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ മാറ്റ് ഹെൻറിക്ക് പകരം ആയി ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ന്യൂസിലൻഡ് ടീമിലേക്ക് ബൗളിംഗ് ഓൾറൗണ്ടർ കെയ്‌ൽ ജാമിസണെ വിളിച്ചു.മാറ്റ് ഹെൻറി തന്റെ വലത് ഹാംസ്ട്രിംഗിലെ സ്കാൻ ഫലങ്ങൾക്കായി കാത്തിരിക്കുകയും ലോക്കി ഫെർഗൂസൺ അക്കില്ലസ് പരിക്കിൽ നിന്ന് കരകയറി വരുന്ന ഈ സമയത്ത് വേറെ ഒരു നല്ല ഓപ്ഷന്‍ ഇല്ല എന്നാണ് കോച്ച് ഗാരി സ്റ്റെഡ് പറയുന്നത്.

നേരത്തെ ടൂർണമെന്റിൽ ടിം സൗത്തിയുടെ കവറായി ടീമിനൊപ്പം ഉണ്ടായിരുന്ന ജാമിസൺ ശനിയാഴ്ച പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി വ്യാഴാഴ്ച വൈകി ബെംഗളൂരുവിൽ എത്തും എന്നു കിവി ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.ടൂർണമെന്റിൽ നേരത്തെ ഞങ്ങളോടൊപ്പം രണ്ടാഴ്‌ച മുഴുവൻ പരിശീലനം നടത്താൻ കെയ്‌ലിന് കഴിഞ്ഞു എന്നത് വളരെ നല്ല കാര്യം ആണ് എന്നും ടീമിനെ കുറിച്ച് ഉത്തമ ബോധ്യം ഉണ്ട് എന്നത് അദ്ദേഹത്തെ വളരെ പെട്ടെന്ന് ഫോമിലേക്ക് എത്താന്‍ സഹായിക്കും എന്നും കോച്ച് പറഞ്ഞു.