Cricket Cricket-International Top News

രണ്ടാം ഏകദിനം; ടോസ് നേടിയ ഇന്ത്യ കിവീസിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു.!

January 21, 2023

author:

രണ്ടാം ഏകദിനം; ടോസ് നേടിയ ഇന്ത്യ കിവീസിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു.!

ഇന്ത്യാ-ന്യൂസീലാൻഡ് രണ്ടാം ഏകദിനമത്സരം ഇന്ന് റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുകയാണ്. ഇതിന് മുന്നോടിയായി മത്സരത്തിൻ്റെ ടോസ്സിങ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിൽ അരങ്ങേറിയ ഒന്നാം ഏകദിനത്തിൽ ഇന്ത്യ 12 റൺസിൻ്റെ വിജയം സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുമ്പിലാണ്. ഈയൊരു മത്സരം കൂടി വിജയിക്കാനായാൽ അവസാന മത്സരത്തെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാൻ കഴിയും.

ഇരുടീമുകളിലും മാറ്റങ്ങൾ ഒന്നും തന്നെയില്ല. ആദ്യ മത്സരത്തിലെ അതേ ഇലവനെ തന്നെയാണ് രണ്ട് ടീമുകളും ഇന്നത്തെ മത്സരത്തിലും കളത്തിലിറക്കുന്നത്. എന്തായാലും ഇന്നത്തെ മത്സരം കൂടി വിജയിച്ചുകൊണ്ട് ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാൻ കഴിയുമോ.. അതോ കിവീസ് പരമ്പരയിൽ ഇന്ത്യയ്ക്ക് ഒപ്പമെത്തുമോ എന്നെല്ലാം നമുക്ക് കാത്തിരുന്നു കാണാം.

Leave a comment