CPL2020 Cricket Cricket-International Top News

ഗയാന ആമസോൺ വാരിയേഴ്‌സിന്റെ നായകനായി ഷിമ്‌റോൺ ഹെറ്റ്‌മയർ എത്തും

August 19, 2022

author:

ഗയാന ആമസോൺ വാരിയേഴ്‌സിന്റെ നായകനായി ഷിമ്‌റോൺ ഹെറ്റ്‌മയർ എത്തും

കരീബിയൻ പ്രീമിയർ ലീഗിന്റെ (സിപിഎൽ) വരാനിരിക്കുന്ന സീസണിൽ ഗയാന ആമസോൺ വാരിയേഴ്‌സിന്റെ നായകനായി വെസ്റ്റ് ഇന്ത്യൻ പവർ ഹിറ്റിംഗ് മിഡിൽ ഓർഡർ ബാറ്റർ ഷിമ്‌റോൺ ഹെറ്റ്‌മയർ നിയമിതനായി. ജൂലൈയിലെ സി‌പി‌എൽ ഡ്രാഫ്റ്റിനെത്തുടർന്ന് ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിലേക്ക് പോയ വെസ്റ്റ് ഇന്ത്യൻ വൈറ്റ് ബോൾ ക്യാപ്റ്റൻ നിക്കോളാസ് പുരാന് പകരമാണ് ഹെറ്റ്മയർ നായക സ്ഥാനത്തേക്ക് എത്തുന്നത്.

2016 മുതൽ ആമസോൺ വാരിയേഴ്‌സ് ടീമിന്റെ ഭാഗമാണ് ഹെറ്റ്‌മെയർ. എന്നാൽ 2018-ലാണ് ഗയാന ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ സ്ഥിരം കളിക്കാരനായി വിൻഡീസ് താരം മാറുന്നത്. 47 മത്സരങ്ങളിൽ ഹെറ്റ്മയർ ടീമിനായി കളിച്ചിട്ടുണ്ട്. 131.76 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിൽ 1149 റൺസാണ് കരീബിയൻ പ്രീമിയർ ലീഗിൽ താരത്തിന്റെ നേട്ടം. ഇതിൽ ഒരു സെഞ്ചുറിയും എട്ട് അർധസെഞ്ചുറികളും ഉൾപ്പെടുന്നുമുണ്ട്.

ഗയാന ആമസോൺ വാരിയേഴ്‌സ് ടീം:

ഇമ്രാൻ താഹിർ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, തബ്രൈസ് ഷംസി, ഒഡിയൻ സ്മിത്ത്, റൊമാരിയോ ഷെപ്പേർഡ്, കോളിൻ ഇൻഗ്രാം, ചന്ദ്രപാൽ ഹേംരാജ്, ഷായ് ഹോപ്പ്, പോൾ സ്റ്റെർലിംഗ്, ഹെൻറിച്ച് ക്ലാസെൻ, കീമോ പോൾ, ജെർമെയ്ൻ ബ്ലാക്ക്‌വുഡ്, വീരസമി മോട്ടി, വീരസമി മോട്ടി റോൺസ്ഫോർഡ് ബീറ്റൺ, മാത്യു നന്ദു, ജൂനിയർ സിൻക്ലെയർ.

Leave a comment