Cricket Cricket-International Renji Trophy Top News

സര്‍ഫ്രാസ് ഖാന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയേക്കും

June 24, 2022

author:

സര്‍ഫ്രാസ് ഖാന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയേക്കും

രഞ്ജി ട്രോഫിയില്‍ മിന്നുന്ന പ്രകടനം നടത്തുന്ന മുംബൈ താരം സര്‍ഫ്രാസ് ഖാന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയേക്കും. തുടര്‍ച്ചയായ രണ്ട് സീസണിലും 900 റൺസ് അടിച്ചു കൂട്ടയതോടെയാണ് ദേശീയ ടീമിലേക്കുള്ള വഴിതുറക്കാൻ കാരണമായത്. മധ്യപ്രദേശിനെതിരെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന രഞ്ജി ട്രോഫി ഫൈനലിന്റെ രണ്ടാം ദിനം 134 റൺസ് നേടിയ 24-കാരൻ നവംബറിൽ ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോർട്ട്.

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പലവട്ടം ടീമിനെ താങ്ങിനിര്‍ത്തിയ സര്‍ഫ്രാസിന് മുന്‍ കളിക്കാരുടെ പിന്തുണയുമുണ്ട്. രഞ്ജി ഫൈനലില്‍ മധ്യപ്രദേശിനെതിരെ തകര്‍ച്ചയിലേക്ക് വീണ മുംബൈയെ രക്ഷിച്ചത് സെഞ്ച്വറി നേടിയ സര്‍ഫ്രാസാണ്.നിലവിലെ സീസണിന് മുമ്പ് 46 തവണ ഫൈനലിലെത്തുകയും 41 തവണ വിജയം നേടുകയും ചെയ്ത മുംബൈ അഭിമാനകരമായ ടൂർണമെന്റിലെ ഏറ്റവും വിജയകരമായ ടീമാണ്. ഈ സീസണില്‍ ഇത് നാലാം തവണയാണ് സര്‍ഫ്രാസ് സെഞ്ചുറി നേടുന്നത്. താരത്തിനെ ഇനി ഇന്ത്യന്‍ ടീമിൽ നിന്ന് തഴയുക സാധ്യമല്ലെന്നാണ് ബിസിസിഐയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം.

Leave a comment