Hockey Olympics Top News Uncategorised

ഒളിമ്പിക്സ് ഹോക്കി : ഇന്ത്യക്ക് തകർപ്പൻ ജയം

July 27, 2021

author:

ഒളിമ്പിക്സ് ഹോക്കി : ഇന്ത്യക്ക് തകർപ്പൻ ജയം

ടോകിയോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. സ്പെയിനിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യ ഓസ്ട്രേലിയയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. അന്ന് 7 ഗോളുകൾ ആണ് ഓസ്ട്രേലിയ അടിച്ചു കൂട്ടിയത്.

ഇന്ത്യക്കായി രൂപീന്ദർ പാൽ ഇരട്ട ഗോൾ നേടിയപ്പോൾ സിമ്രാഞ്ജിത് സിംഗ് ഒരു ഗോൾ നേടി. പെനാൽറ്റി അടക്കം ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടും കാര്യമായ അനക്കം ഉണ്ടാക്കാനാവാതെ സ്പെയിൻ കീഴടങ്ങി. ഇന്നത്തെ ജയത്തോടെ ഇന്ത്യക്ക് 6 പോയിന്റ് ആയി. ഒന്നാമത് 9 പോയിന്റുമായി ഓസ്ട്രേലിയ ആണ്. അടുത്ത ഇന്ത്യയുടെ മത്സരം അര്ജന്റീനക്കെതിരെ ആണ്.

Leave a comment

Your email address will not be published. Required fields are marked *