Cricket cricket worldcup Cricket-International IPL2020 IPL2021 Renji Trophy Top News

T20 ലോക കപ്പ് ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്ക്

June 26, 2021

author:

T20 ലോക കപ്പ് ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്ക്

ബോംബേ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന T20 ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യു എ ഇ യിൽ സംഘടിപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചതായി സൂചന. ആദ്യ ഘട്ട മത്സരങ്ങൾക്ക് ഒമാനും വേദിയാകും. സെപ്റ്റംബർ മുതൽ ഒ്ടോബർ 15 വരെ യു എ ഇ യിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങൾക്ക് പിന്നാലെ ആകും 16 ടീമുകൾ പങ്കെടുക്കുന്ന ലോക കപ്പ് മത്സരങ്ങൾ നടക്കുക. കോവിഡ് വ്യാപനം മൂലം നിർത്തി വെച്ച ഐപിഎൽ മത്സരങ്ങൾ യു എ ഇ യിൽ പുനരാരംഭിക്കാൻ നേരത്തെ ധാരണ ആയിരുന്നു. മത്സര തീയതികൾ സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.

Leave a comment

Your email address will not be published. Required fields are marked *