Cricket Cricket-International Epic matches and incidents Renji Trophy Stories Top News

ഭാജിയെ മറന്ന കൊൽക്കത്ത ടെസ്റ്റ് (2001)

July 4, 2020

ഭാജിയെ മറന്ന കൊൽക്കത്ത ടെസ്റ്റ് (2001)

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി മാറ്റി മറിച്ച മത്സരമായിരുന്നു ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയ ഇന്ത്യയെ നേരിട്ട് ടെസ്റ്റ്. ഫോള്ലോ ഓൺ ചെയ്യേണ്ടി വന്നിട്ടും 171 റൺസിന്റെ കൂറ്റൻ വിജയം ഗാംഗുലിയും കൂട്ടാളികളും സ്വന്തമാക്കുകയായിരുന്നു. അപരാജിതർ എന്ന് ലോകം വിധി എഴുതിയ സ്റ്റീവ് വോയുടെ കങ്കാരുക്കൾ സ്തബ്തരായ മത്സരം.

പക്ഷെ ഇന്ത്യക്കാരുടെ പൊതുബോധത്തിൽ ലക്ഷ്മണും ദ്രാവിഡും നേടി തന്ന വിജയമായി ആ ടെസ്റ്റ് ഇന്നും നിലനിൽക്കുന്നത് കാണാൻ സാധിക്കും. അവിടെ സ്മരിക്കപ്പെടാതെ പോകുന്ന ഒരു പ്രതിഭ ഉണ്ട് – ഹർഭജൻ സിംഗ്. ചരിത്രം അനീതി കാട്ടുന്ന ഒരു കാല്പനിക സന്ദർഭം.

രണ്ടു ഇന്നിങ്‌സുകളിലുമായി ഭാജി ആ ടെസ്റ്റിൽ നേടിയത് 13 വിക്കറ്റുകൾ ആയിരുന്നു. ആദ്യ ഇന്നിങ്സിൽ ഏഴ്. ഭാജിയുടെ മാന്ത്രിക ബോളിൽ വീണു പോയവരാണ് ഇവർ – മാത്യു ഹെയ്ഡൻ, മാർക്ക് വോ,സ്റ്റീവ് വോ, പോണ്ടിങ്,ഗിൽക്രിസ്റ്റ്, ഷെയ്ൻ വോൺ, പിന്നെ ഗില്ലസ്പിപിയും. അതിൽ ഒരു ഹാറ്റ് ട്രിക്കും വരും – പോണ്ടിങ്,ഗിൽക്രിസ്റ്റ് പിന്നെ ഷെയ്ൻ വോൻ. അങ്ങനെ ആദ്യ ഇന്നിങ്സിൽ ഓസിസ് 445 റൺസിന്‌ ഓൾ ഔട്ട്.

ഇന്ത്യ ആദ്യ ഇന്നിങ്സിൽ 171 റൺസിന് ഓൾ ഔട്ട് ആയി. ഫോള്ലോ ഓൺ ചെയ്ത ഇന്ത്യ ലക്ഷ്മണെന്റെയും(281) ദ്രാവിഡിന്റെയും(180) പിൻബലത്തിൽ 657നു ഡിക്ലയർ ചെയ്തത് ചരിത്രം.

383 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസിസ് 272 റൺസ് എടുത്തപ്പോഴേക്കും ഓൾ ഔട്ട് ആയി പോയി. രണ്ടാം ഇന്നിങ്സിലും കങ്കാരു പടയെ എറിഞ്ഞിട്ടത് ഭാജി തന്നെയായിരുന്നു – 6 വിക്കറ്റ്.ഓപ്പണർ മാരായ ലാങ്‌ഹെർ, സ്ലേറ്റർ, ക്യാപ്റ്റൻ ആയ സ്റ്റീവ് വോ, പോണ്ടിങ്, ഗില്ലസ്പി, പിന്നെ മഗ്രാത്തും.അവസാന വിക്കറ്റ് ആയ മഗ്രാത്തിനെയും ഭാജി പുറത്താക്കിയപ്പോൾ ഇന്ത്യക്ക് വിജയം 171 റൺസിന്‌.

നന്ദി ഭാജി..ഒരു പാട്….സ്വപ്നം കാണാൻ പ്രേരിപ്പിച്ചതിനു.

Leave a comment