നെവിൽ ഡിസൂസ; ഇന്ത്യൻ ഫുട്ബോളിലെ കോഹിനൂർ രത്നം

"ഒളിമ്പിക്സ് ഫുട്ബോൾ മത്സരങ്ങളിൽ ഹാട്രിക് നേടിയ ആദ്യ ഏഷ്യക്കാരൻ ആരാണ് ?". നമ്മിൽ എത്രപേർക്കറിയാം ആ ചോദ്യത്തിനുത്തരം മറഞ്ഞിരിക്കുന്നത് ഇന്ത്യയുടെ പശ്ചിമതീരത്താണെന്ന്?. ഒട്ടേറെ കായികപ്രേമികളുള്ള ഇന്ത്യയിൽ "നെവിൽ ഡിസൂസയെന്ന"...

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ലിവർപൂളിനെ വിറപ്പിച്ചു ഷെഫീൽഡ്

September 28, 2019 Editorial Foot Ball Top News 0 Comments

പ്രീമിയർ ലീഗിനു കടുപ്പമേറുകയാണോ?. ഇംഗ്ലീഷ് പ്രീമിയർ ലീഗ് സ്ഥിരമായി വീക്ഷിക്കുന്ന ഏതൊരാൾക്കും ഈ സംശയമുണ്ടായേക്കാം. സാധാരണയായി ടോപ് സിക്സിന്റെ പടയോട്ടം ദർശിക്കുന്ന ലീഗിൽ ഇത്തവണ കടുത്ത മത്സരമാണ്. കഴിഞ്ഞ...

രാഹുൽ ദ്രാവിഡ്‌ ; 1999 ലോകകപ്പിലെ ഏറ്റവും മികച്ചവൻ

1999 ലോകകപ്പിലെ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ പ്രകടനങ്ങൾ ഒന്നോർത്തെടുക്കാം. ഏതാകും അവയിൽ മികച്ചത്?. ടോൺടണിൽ ശ്രീലങ്കൻ ബൗളർമാരെ തച്ചുതകർത്ത സൗരവ് ഗാംഗുലി നേടിയ 183 റണ്ണുകൾ?. അതോ അച്ഛന്റെ ചിതയടങ്ങും...

സാറ ടെയ്‌ലർ; വനിതാ ക്രിക്കറ്റിലെ മഹേന്ദ്രസിങ് ധോണി !!

"സാറ ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു". ഈ വാർത്ത വനിതാ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയിലും സങ്കടമുളവാക്കുമെന്നതിൽ സംശയമില്ല. ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഒരിടം നേടാൻ ഈ...

ഇന്ത്യൻ ഫുട്ബോളിലെ രാമന്റെ കയ്യൊപ്പ് !!.

ശാരംഗപാണി രാമൻ എന്നൊരു പേര് നാമധികം കേട്ടിരിക്കാനിടയില്ല. എന്നാൽ ഇന്ത്യൻ കായിക ചരിത്രത്തിൽ രാമനും കൂട്ടരും ചേർന്നു രചിച്ചൊരു പോരാട്ടത്തിന്റെ അധ്യായമുണ്ട്. ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിനു വളരെയേറെ പഴക്കമുണ്ട്....

ആർസൺ വെങ്ങർ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകുമോ?.

September 26, 2019 Editorial Foot Ball Top News 0 Comments

തിയേറ്റർ ഓഫ് ഡ്രീംസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ പരിശീലകനാവുകയെന്നത് ഏതൊരു പരിശീലകന്റെയും സ്വപ്നമാണ്. സർ അലക്സ് ഫെർഗുസനെന്ന ദീർഘദർശിയായ മാനേജർക്കു ശേഷം ഹോസെ മൗറിഞ്ഞോയും ഒലെ ഗണ്ണർ സോൾഷ്യറും...

ജന്മദിനാശംസകൾ സെറീന !!

തന്റെ മക്കൾ ടെന്നീസ് ലോകം കീഴടക്കുമെന്ന റിച്ചാർഡ് വില്യംസിന്റെ വാക്കുകളെ ഒരിക്കൽ ലോകം പരിഹസിച്ചു തള്ളിയിരുന്നു. പക്ഷേ പിന്നീടയാളെ ലോകം അദ്‌ഭുതത്തോടെ അംഗീകരിച്ചു. ഒന്നല്ല പലതവണ !!. നാലു...

മൊഹമ്മദ്‌ സലിം; യൂറോപ്പിനെ വശീകരിച്ച ഇന്ത്യക്കാരൻ

"കഴിഞ്ഞ രാത്രിയിൽ നടന്ന മത്സരത്തിൽ മൊഹമ്മദ്‌ സലിം എന്ന ഇന്ത്യക്കാരൻ സെൽറ്റിക് പാർക്കിലെ കാണികളെ വശീകരിച്ചിരുത്തി. ഫുട്ബോൾ അയാളുടെ നഗ്നമായ പാദങ്ങളിലെ പത്തു വിരലുകളിലൂടെയും സഞ്ചരിക്കുന്ന കാഴ്ച അവരെ...

ലയണൽ മെസ്സി ജൈത്രയാത്ര തുടരുമ്പോൾ

"എനിക്കിതു പൂർണമായും പുതിയ ഒരനുഭവമാണ്, ഒരു വലിയ സദസ്സിന്റെ മുന്നിൽ പുരസ്കാരവുമായി നിൽകുമ്പോൾ വാക്കുകൾക്കായി ഞാൻ പരതുകയാണ്. എന്നാൽ മെസ്സിക്ക് ഇതൊരു പുതിയ സംഭവമല്ലെന്ന് എനിക്കറിയാം". ഫിഫയുടെ മികച്ച...

ടി ട്വൻറി ലോകകപ്പ് ; ആ വിജയത്തിനിന്നു പന്ത്രണ്ടു വയസ്സ്

മിസ്ബാ ഉൾ ഹഖിന്റെ ബാറ്റിൽ നിന്നുമുയർന്ന പന്ത് ശ്രീശാന്തിന്റെ കൈകളിൽ വിശ്രമിക്കുമ്പോൾ ഇന്ത്യയിൽ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. ആ ആഘോഷങ്ങൾക്കിന്ന് പന്ത്രണ്ടു വയസ്സു തികയുകയാണ്. ലോകകപ്പ് വിജയം കേട്ടറിവു മാത്രമായിരുന്ന...