Cricket Cricket-International Top News

മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് തിരിച്ചടി: മൂന്ന് വിക്കറ്റ് നഷ്ടമായി

December 30, 2024

author:

മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് തിരിച്ചടി: മൂന്ന് വിക്കറ്റ് നഷ്ടമായി

 

മെൽബൺ ടെസ്റ്റിൻ്റെ അഞ്ചാം ദിനം 340 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ആദ്യ സെഷനിൽ തന്നെ മൂന്ന് നിർണായക വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. 50/3 എന്ന നിലയിലാണ് ഇന്ത്യൻ ടീം, ജയിക്കാൻ ഇനിയും 290 റൺസ് കൂടി വേണം. രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

രോഹിത് ശർമ്മയെ 9 റൺസിനും രാഹുലിനെ ഡക്കിന് പാറ്റ് കമ്മിൻസ് പുറത്താക്കി. മിച്ചൽ സ്റ്റാർക്ക് വിരാട് കോഹ്‌ലിയെ 5 റൺസിന് പുറത്താക്കി. നിലവിൽ 27 റൺസുമായി യശസ്വി ജയ്‌സ്വാളും നാല് റൺസുമായി പന്തും ആണ് ക്രീസിൽ. ജയിക്കാൻ ഇന്ത്യക്ക് ഇനി 290 റൺസ് കൂടി വേണം.

നേരത്തെ, 41 റൺസെടുത്ത നഥാൻ ലിയോണിനെ ബുംറ പുറത്താക്കിയപ്പോൾ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 234 റൺസിൽ അവസാനിച്ചു.ഇതോടെ ബുംറ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ആദ്യ ഇന്നിങ്ങ്സിൽ 4 വിക്കറ്റ് നേടിയ ബുംറ ഇപ്പോൾ 9 വിക്കറ്റ് നേടി മികച്ച പ്രകടനം ആണ് നടത്തിയത്.

Leave a comment