സിറ്റിയുടെ വിഷമം ഇരട്ടിപ്പിച്ച് ആരാധകന്‍റെ വിയോഗവും
ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആരാധകൻ മെഡികല്‍ എമര്‍ജന്‍സിയെ തുടര്‍ന്നു മരിച്ചതായി ക്ലബ് തിങ്കളാഴ്ച സ്ഥിരീകരിച്ചു.മരിച്ചയാളുടെ കുടുംബത്തിനൊപ്പം ആണ് സിറ്റി ആരാധകര്‍ എന്ന് ക്ലബ് സമൂഹ മാധ്യമം വഴി അറിയിച്ചു.ഈ വിഷമ വേളയില്‍ മാഞ്ചസ്റ്റർ സിറ്റിയെ 2-1ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞയാഴ്ച തൻ്റെ 70-ാം ജന്മദിനം ആഘോഷിച്ച ലീ സ്പാരോ ആണ് മരിച്ചത്.സ്പാരോ മുമ്പ് റോയൽ എഞ്ചിനീയർ എന്ന കമ്പനിയില്‍ എന്‍ജിനിയര്‍ ആയി പ്രവര്‍ത്തിച്ചു.പിന്നീട് അദ്ദേഹം സിവിൽ സെർവൻ്റായി ജോലി ചെയ്തിട്ടുണ്ട്. അടുത്ത സുഹൃത്ത് ഗാരി ബ്രൗണിനൊപ്പം സിറ്റി ഗെയിമുകൾക്കായി അദ്ദേഹം പതിവായി യാത്ര ചെയ്തിരുന്നു.കെ പ്രവേശന കവാടത്തിൽ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള വഴിയിൽ സ്പാരോ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു, കുറച്ച് സമയത്തിന് ശേഷം അദ്ദേഹം മരിച്ചു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ഗാരി ബ്രൌണ്‍ അറിയിച്ചു.