യുണൈറ്റഡ് ആരാധകര്‍ക്ക് നന്ദി പറഞ്ഞ് പടി ഇറങ്ങി ടെന്‍ ഹാഗ്
തിങ്കളാഴ്ച പ്രീമിയർ ലീഗ് ക്ലബ്ബിൻ്റെ മാനേജർ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷം ടെന്‍ ഹാഗിനെ ആരും അങ്ങനെ പരസ്യമായി കണ്ടിരുന്നില്ല.എന്നാല്‍ അദ്ദേഹം ഇന്നലെ ക്ലബിനെയും ആരാധകരെയും ഒരു കത്തിലൂടെ അബിസംബോധന ചെയ്തു.ആദ്യം തന്നെ അദ്ദേഹം ചെയ്തത് പിന്തുണ നല്കിയ യുണൈറ്റഡ് ആരാധകര്‍ക്ക് നന്ദി പറയുകയാണ്.
യുണൈറ്റഡ് അവരുടെ ആദ്യ ഒമ്പത് മത്സരങ്ങളിൽ നാലിലും തോറ്റതിന് ശേഷം പ്രീമിയർ ലീഗ് പട്ടികയിൽ 14-ാം സ്ഥാനത്താണ് ഇപ്പോള്‍.ഡച്ച് കോച്ച് യുണൈറ്റഡിനെ ഒരു കാരബാവോ കപ്പിലേക്കും എഫ്എ കപ്പിലേക്കും നയിച്ചെങ്കിലും കൂടുതല്‍ ഗ്ലോറി നേടാന്‍ അദ്ദേഹത്തിനെ കൊണ്ട് കഴിഞ്ഞില്ല.”ഞാൻ നിങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കട്ടെ. ക്ലബ്ബിനായി എപ്പോഴും മുന്നോട്ട് വന്നതിനു നന്ദി.ഹോം മാച്ച് ആണ് എങ്കിലും എവേ മാച്ച് ആണ് എങ്കിലും നിങ്ങള്‍ വരും എന്നു എനിക്കു ഉറപ്പ് ഉണ്ടായിരുന്നു.ഇത് തീര്‍ത്തൂം അതിശയകരം തന്നെ ആണ്.ഓൾഡ് ട്രാഫോർഡിലെ അന്തരീക്ഷം എല്ലായ്പ്പോഴും എതിരാളികളെ വിറപ്പിക്കുന്ന ഒന്നായിരുന്നു.ഇത് പോലൊരു വലിയ ക്ലബില്‍ കളിയ്ക്കാന്‍ കഴിഞ്ഞത് എന്റെ വലിയ നേട്ടം ആയി ഞാന്‍ കാണുന്നു.”അദ്ദേഹം തൻ്റെ ഏജൻസിയായ എസ്ഈജി ഫുട്ബോൾ വഴി പുറത്തിറക്കിയ തുറന്ന കത്തിൽ പറഞ്ഞു.