മൂന്നാം ടെസ്റ്റ്, മൂന്നാം ദിവസം: ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് ജയിക്കാൻ 125 റൺസ്
ഓവലിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൻ്റെ മൂന്നാം ദിന൦ അവസാനിച്ചപ്പോൾ ശ്രീലങ്ക വിജയത്തിലേക്ക് കുതിക്കുന്നു. ഇന്നലെ കളി ആവാസനയിച്ചപ്പോൾ അവർ ഒരു വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടിയിട്ടുണ്ട്. 125 റൺസ് നൗ ഇനി ശ്രീലങ്കയ്ക്ക് വിജയിക്കാൻ വേണ്ടത്. രണ്ട് ദിവസം ബാക്കി നിൽക്കെ അവർക്ക് വിജയം അനായാസം സ്വന്തമാക്കാൻ കഴിഞ്ഞേക്കും. 211-5 എന്ന നിലയിൽ കളി ആരംഭിച്ച ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്ങ്സ് 263 റൺസിൽ അവസാനിച്ചു. 62 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ഇംഗ്ലണ്ടിനെ ശ്രീലങ്കൻ ബൗളർമാർ 156 റൺസിൽ ഒതുക്കി. ഇതോടെ ശ്രീലങ്കയുടെ വിജയലക്ഷ്യം 224 റൺസ് ആയി.
224 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് ഒന്നാം വിക്കറ്റ് പെട്ടെന്ന് നഷ്ട്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ അവർ ടീമിനെ മികച്ച നിലയിൽ കളി അവസാനിപ്പിക്കാൻ സഹായിച്ചു. 30 റൺസുമായി കുസാൽ മെൻഡിസും 53 റൺസുമായി നിസ്നങ്കയും ആണ് ക്രീസിൽ. രണ്ടാം ഇന്നിങ്ങ്സിൽ ശ്രീലങ്കയ്ക്കായി ലഹിരു കുമാര നാല് വിക്കറ്റ് നേടിയപ്പോൾ ഫെർണാണ്ടോ 3 വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്ങ്സിൽ ഇംഗ്ലണ്ടിനായി സ്മിത്ത് 67 റൺസ് നേടി.