” ഈ ടീമിന് എത്രയും പെട്ടെന്നു ഫോമിലേക്ക് എത്തേണ്ടത് ഉണ്ട് “
ഇന്നലെ മല്‍സരത്തിലെ സമനിലക്ക് ശേഷം റയല്‍ മാഡ്രിഡ് എത്രയും പെട്ടെന്നു തന്നെ ടോപ് ഫോമിലേക്ക് എത്തേണ്ടത് നിര്‍ബന്ധം ആണ് എന്നു മാനേജര്‍ അന്‍സലോട്ടി പറഞ്ഞു.ഇന്നലത്തെ മല്‍സരത്തില്‍ റയല്‍ മാഡ്രിഡിന് ലാസ് പാമസിനെ ഒന്നു പേരിനു പോലും കുത്തി നോവിക്കാന്‍ കഴിഞ്ഞില്ല.മുപ്പതോളം ഷോട്ടുകള്‍ അവര്‍ തൊടുത്തു വിട്ടു എങ്കിലും അതിനു ഒന്നിനും എതിര്‍ ഗോള്‍ കീപ്പറെ മറി കടക്കാന്‍ കഴിഞ്ഞില്ല.
“ആദ്യ പകുതി വളരെ മോശം.പന്ത് പെട്ടെന്നു വീണ്ടെടുക്കാന്‍ ഈ ടീമിന് കഴിയുന്നില്ല. മല്ലോര്‍ക്കക്കെതിരെ നടന്ന മല്‍സരത്തില്‍ എന്തു സംഭവിച്ചോ അത് തന്നെ ആണ് ഇന്നലെയും സംഭവിച്ചത്.അതില്‍ നിന്നു ഒരു മുന്നേറ്റവും ഞാന്‍ കാണുന്നില്ല.എത്രയും പെട്ടെന്നു ടീമിന് ബാലന്‍സ് കണ്ടെത്തേണ്ടത് ഉണ്ട്.” മല്‍സരശേഷം അന്‍സലോട്ടി മാധ്യമങ്ങളോട് പറഞ്ഞു.ഈ ഞായറാഴ്ച്ച രാത്രി റയല്‍ മാഡ്രിഡ് ബെറ്റിസിനെ നേരിടും.