റയൽ മാഡ്രിഡിൻ്റെ പ്രീ സീസൺ ക്ലാസിക്കോ തോൽവിയിൽ താൻ വിഷമിക്കാത്തത് എന്തുകൊണ്ടെന്ന് കാർലോ ആൻസലോട്ടി വെളിപ്പെടുത്തി.
ശനിയാഴ്ച രാത്രി ബാഴ്‌സലോണയോട് തോറ്റതിന് ശേഷമുള്ള പത്ര സമ്മേളനത്തില്‍ റയലിന്റെ തോല്‍വിയെ അത്രക്ക് വലുതായി കാണേണ്ട കാര്യം ഇല്ല എന്നു മാനേജര്‍ അന്‍സാലോട്ടി പറഞ്ഞു.മാഡ്രിഡ് താരങ്ങളുടെ പ്രീ സീസണ്‍ ഫിറ്റ്നസിലും വര്‍ക് ഔട്ടിലും ആണ് തനിക്ക് ഇപ്പോള്‍ ആശങ്ക ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.ജൂഡ് ബെല്ലിംഗ്ഹാം, കൈലിയൻ എംബാപ്പെ, ഡാനി കര്‍വഹാള്‍ എന്നിവര്‍ ഇന്നലെ കളിച്ചിരുന്നില്ല.
എന്നാല്‍ ബാഴ്സലോണയിലും ഇത് പോലെ തന്നെ അനേകം പ്രമുഖ് താരങ്ങള്‍ കളിച്ചിരുന്നില്ല. കഴിഞ്ഞ രണ്ടു പ്രീ സീസണ്‍ മല്‍സരങ്ങളിലും റയലിനെ ബാഴ്സ തോല്‍പ്പിച്ചിരുന്നു, എന്നാല്‍ ലീഗ് മല്‍സരങ്ങളില്‍ അപ്പോഴും മേധാവിത്വം മാഡ്രിഡിന് ആയിരുന്നു.ബാഴ്സക്കെതിരെ നേരിടുന്ന തോല്‍വി സൌഹൃദം ആണ് എങ്കില്‍ പോലും റയലിന് അത് സഹിക്കാന്‍ കഴിയില്ല എന്നും , എന്നാല്‍ ഭാവിയില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ നിമിഷങ്ങളില്‍ റയല്‍ ബാഴ്സയെ മറികടക്കും എന്ന കര്‍വഹാളിന്റെ വാചകം ആരും മറക്കരുത് എന്നും ഗോളി തിബൌട്ട് കോര്‍ട്ട്വ മാധ്യമങ്ങളെ ഓര്‍മിപ്പിച്ചു.