ചെല്‍സി പിടിച്ചത് ബ്രസീലിയന്‍ പുളി കൊമ്പില്‍
ബ്രസീലിയൻ വിങ്ങർ എസ്റ്റെവോ വില്ലിയൻ 2025 ൽ പാൽമിറാസിൽ നിന്ന് ചെൽസിയിലെത്തുമെന്ന് പ്രീമിയർ ലീഗ് ക്ലബ് ശനിയാഴ്ച പ്രഖ്യാപിച്ചു.ബ്രസീലിയൻ സീരി എ ക്ലബ്ബിന് പ്രാരംഭ ഫീസായി 29 മില്യൺ പൗണ്ടും പ്രകടനവുമായി ബന്ധപ്പെട്ട ആഡ്-ഓണുകളും ലഭിക്കുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.താരത്തിന്‍റെ സാലറിയുടെ കാര്യത്തില്‍ ഒരു നീക്ക് പോക്ക് ആയിട്ടില്ല.
നിലവിലെ റയല്‍ താരമായ എന്‍ഡ്രിക്കിന് ശേഷം ബ്രസീലില്‍ നിന്നു വന്ന സൂപ്പര്‍ കിഡ് ആണ് എസ്റ്റെവോ വില്ലിയൻ.ആരാധകരാൽ “മെസിഞ്ഞോ” എന്ന് വിളിപ്പേരുള്ള എസ്റ്റെവാവോ, ബ്രസീലിയൻ സീരി എയിൽ പാൽമിറാസിനായി 10 മത്സരങ്ങൾ കളിച്ചു, രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സംഭാവന ചെയ്തു.താരത്തിനു ബാഴ്സലോണയില്‍ കളിയ്ക്കാന്‍ ആയിരുന്നു ആഗ്രഹം.എന്നാല്‍ സാമ്പത്തിക സ്ഥിതി മോശം ആയതും അത് പോലെ യമാലിന്റെ ഉയര്‍ച്ചയും മൂലം അവര്‍ മെസ്സീഞ്ഞോയെ സൈന്‍ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല.ബ്രസീലിൻ്റെ അണ്ടർ 17 ടീമിനായി അഞ്ച് മത്സരങ്ങൾ കളിച്ചിട്ടുള്ള എസ്റ്റെവോ മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്.