ബയേൺ മ്യൂണിക്ക് മൈക്കൽ ഒലീസിനെ സൈന്‍ ചെയ്യുന്നതിന്റെ വക്കില്‍
ക്രിസ്റ്റൽ പാലസിൽ നിന്ന് മൈക്കൽ ഒലീസിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ ബയേൺ മ്യൂണിക്ക് ആണ് ഇപ്പോള്‍ മുന്നില്‍ ഉള്ളത്.വാര്‍ത്ത നല്കിയത് ഈഎസ്പിഎന്‍ ആയ സ്ഥിതിക്ക് വാര്‍ത്ത തെറ്റാന്‍ സാധ്യത തീരെ കുറവ് ആണ്.22-കാരനെ നഷ്ടപ്പെടുത്താൻ പാലസിന് തീരെ താല്‍പര്യം ഇല്ല.എന്നാല്‍ താരം കരിയര്‍ അടുത്ത ലെവലിലേക്ക് എത്തിക്കാനുള്ള തിടുക്കത്തില്‍ ആണ്.
കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് വിംഗർ 10 ഗോളുകളും ആറ് അസിസ്റ്റുകളും നേടി.താരത്തിനെ സൈന്‍ ചെയ്യാന്‍ പ്രീമിയര്‍ ലീഗില്‍ നിന്നു തന്നെ യുണൈറ്റഡ്,ചെല്‍സി,ന്യൂ കാസില്‍ എന്നിവര്‍ ശ്രമം നടത്തിയിരുന്നു.എന്നാല്‍ നിലവിലെ മ്യൂണിക്ക് മാനേജര്‍ ആയ വിന്‍സന്‍റ് കമ്പനിയുടെ നേതൃതത്തില്‍ അറ്റാക്കിങ് ശക്തി വര്‍ദ്ധിപ്പിക്കാന്‍ കരുതി ഇരിക്കുന്ന ജര്‍മന്‍ ക്ലബ് താരത്തിനെ പറഞ്ഞു സമ്മതം നേടി എടുത്തു.താരത്തിന്റെ നിര്‍ബന്ധത്തിന് പാലസിന് വഴങ്ങേണ്ടി വന്നു.അതിനാല്‍ അടുത്ത പടിയായി മ്യൂണിക്കും പാലസും ട്രാന്‍സ്ഫര്‍ ഫീസിനെ കുറിച്ച് ചര്‍ച്ച ആരംഭിക്കും.