Euro Cup 2024 European Football Foot Ball Top News

Euro 2024: Player to watch – ആൻറ്റോയ്‌നെ ഗ്രീസ്മാൻ

June 13, 2024

Euro 2024: Player to watch – ആൻറ്റോയ്‌നെ ഗ്രീസ്മാൻ

ഫ്രാൻസ് നിരയിൽ മൈതാനത്ത് ക്യാപ്റ്റന്റെ ആംബാൻഡ് ഉള്ളയാൾ ആയിരിക്കില്ല “യഥാർത്ഥ ക്യാപ്റ്റൻ”..അതെപ്പോഴും ഗ്രീസ്മാൻ ആയിരിക്കും..ലെഫ്റ്റ് വിങ്ങർ,സെക്കന്റ് സ്‌ട്രൈക്കർ,ഫാൾസ് 9,അറ്റാക്കിങ് മിഡ് ഇപ്പോളിതാ ഡീപിലേക്കിറങ്ങി മുന്നിലേക്ക് പന്തെത്തിക്കുന്ന റോളും.
ബിഗ് സ്റ്റേജുകളിൽ ഫ്രാൻസിന് കരുത്താവുന്നത് ഇന്നുമിന്നലെയും തുടങ്ങിയതല്ല.2014-18 ലോകകപ്പ്2016 യൂറോ..2022 ലെ അസാമാന്യ പെർഫോമൻസ് ഫൈനലിൽ എംബപ്പേ നേടിയ ഹാട്രിക്കിൽ മുങ്ങിപ്പോയി..ലിയോ-റോണോ യുഗത്തിൽ അത്ലറ്റികോയിൽ മിന്നുമ്പോളും ലൈംലൈറ്റിൽ നിന്നകലെയായിരുന്നു എന്നും ഗ്രീസ്മാൻ.
Legend of his nation.
Elite player
കഴിഞ്ഞ 6 കളികളിൽ നാഷണൽ കുപ്പായത്തിൽ 2 അസിസ്റ്റ് മാത്രമേ ഉള്ളൂ എന്നതൊന്നും ടീമിനെ അലട്ടുന്നില്ല,ബിഗ് സ്റ്റേജിൽ അടിച്ചു കേറിവരും എന്നുറപ്പുള്ള ജോസാണ് അന്റോയിൻ.
written by Sumith Jose
Leave a comment