Cricket cricket worldcup Cricket-International Epic matches and incidents legends Renji Trophy Top News

ടി20 ലോകകപ്പ് 2024: അയർലണ്ടിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ വിജയത്തോടെ പ്രചാരണം തുടങ്ങി.

June 6, 2024

ടി20 ലോകകപ്പ് 2024: അയർലണ്ടിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ വിജയത്തോടെ പ്രചാരണം തുടങ്ങി.

അയർലൻഡിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് 2024 വിജയത്തോടെ ആരംഭിച്ചു. രോഹിത് ശർമ്മ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തപ്പോള്‍ നീലപ്പട അയർലണ്ടിനെ 96 റൺസിന് പുറത്താക്കി.ഇന്ത്യൻ ബൗളർമാർ കൂട്ടായ പരിശ്രമത്തിന്റെ ഫലം ആണിത്.13 ഓവറില്‍ ഇന്ത്യ  രണ്ടു വിക്കറ്റ് നഷ്ട്ടത്തില്‍ ലക്ഷ്യം കണ്ടു.

മൂന്ന് വിക്കറ്റുമായി ഹാർദിക് പാണ്ഡ്യയും (27ന് 3) അർഷ്ദീപ് സിംഗും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി അയര്‍ലണ്ടിന്റെ ബാറ്റിങ് ദുഷ്ക്കരം ആക്കി.അതേസമയം മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.മോശം ഫോമിന് ഏറെ പഴി കേട്ടിരുന്ന രോഹിത് ശര്‍മ 37 പന്തിൽ 52 റൺസ് എടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു.താരത്തിനു ബാറ്റിങ്ങിനിടെ പരിക്കേറ്റത് ആരാധകര്‍ക്ക് അല്പം ഭീതി നല്കുന്നുണ്ട്.ചിര വൈരികള്‍ ആയ പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

Leave a comment