EPL 2022 European Football Foot Ball Indian football Top News transfer news

റയൽ മാഡ്രിഡ് ഇതിഹാസം ഫെർണാണ്ടോ ഹിയേറോ അൽ നാസറിൽ ചേര്‍ന്നു

June 5, 2024

റയൽ മാഡ്രിഡ് ഇതിഹാസം ഫെർണാണ്ടോ ഹിയേറോ അൽ നാസറിൽ ചേര്‍ന്നു

മുൻ ചിവാസ് സ്‌പോർട്ടിംഗ് ഡയറക്ടർ ഫെർണാണ്ടോ ഹിയറോ സൗദി പ്രോ ലീഗ് ടീമായ അൽ നാസറിൽ ചേർന്നതായി ക്ലബ് സ്ഥിരീകരിച്ചു.മുൻ റയൽ മാഡ്രിഡ് താരം ആയിരുന്ന ഹിയറോ റൊണാള്‍ഡോയുമായി വളരെ അടുപ്പത്തില്‍ ആണ്.ഹിയറോയുടെ  വരവ് തന്നെ റൊണാള്‍ഡോയുടെ ശുപാര്‍ശ മൂലം ആണ് എന്നും വാര്ത്തകള്‍ ഉണ്ട്.

Cristiano Ronaldo to link up with another Real Madrid legend at Al-Nassr  with Fernando Hierro set to swap Liga MX for the Saudi Pro League |  Goal.com English Saudi Arabia

2022 ല്‍ ചിവാസുമായി ഒപ്പിട്ട അദ്ദേഹം വളരെ നല്ല പ്രകടനം ആണ് കാഴ്ച്ചവെച്ചത്.ട്രോഫി നേടുന്നതിന്റെ വളരെ അടുത്ത് വരെ എത്തി അവര്‍. ഫെർണാണ്ടോ ഹിയറോയുടെ വരവ് മൂലം സൌദി ക്ലബ് ഉന്നം വെക്കുന്നത് വളരെ കുറഞ്ഞ നിരക്കിന് ലാറ്റിന്‍ അമേരിക്കന്‍ താരങ്ങളെ സൈന്‍ ചെയ്യല്‍ ആണ്.ഇത് നടത്താന്‍ വളരെ അധികം കെല്‍പ്പുള്ള ഡിറക്ടര്‍ തന്നെ ആണ് ഹിയറോ.അൽ നാസർ 2023-24 സൗദി പ്രോ ലീഗ് സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Leave a comment