Cricket cricket worldcup Cricket-International Epic matches and incidents International Football legends Renji Trophy Top News

ഇംഗ്ലണ്ടും സ്‌കോട്ട്‌ലൻഡും തമ്മിലുള്ള ശീത യുദ്ധം പുതിയ വഴിത്തിരിവിലേക്ക്

June 4, 2024

ഇംഗ്ലണ്ടും സ്‌കോട്ട്‌ലൻഡും തമ്മിലുള്ള ശീത യുദ്ധം പുതിയ വഴിത്തിരിവിലേക്ക്

ചൊവ്വാഴ്ച സ്‌കോട്ട്‌ലൻഡിനെതിരെ ട്വൻ്റി20 ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടം ഇംഗ്ലണ്ട് ആരംഭിക്കും.നിലവിലെ ചാമ്പ്യൻമാർ അടുത്തിടെ പാകിസ്ഥാനെതിരെ സ്വന്തം തട്ടകത്തിൽ നടന്ന ടി20 ഐ പരമ്പരയിൽ ജയം നേടിയിരുന്നു.നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2 -0 നു ജയിച്ചു.ഇതിൽ രണ്ട് മത്സരങ്ങൾ മഴ മൂലം നടക്കാതെ പോയി.

T20 World Cup 2024: Match 6, ENG vs SCO Match Preview: Head to Head  records, pitch report and more

 

ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ട് മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാഹ മത്സരങ്ങളിൽ സ്കോട്ട്ലൻഡ് അടുത്തിടെ മത്സരിച്ചെങ്കിലും രണ്ടിലും പരാജയപ്പെട്ടു.ആഭ്യന്തര കലഹം ഇരു രാജ്യങ്ങള്‍ തമ്മിലും ഉണ്ട് എങ്കിലും ഇന്നതെ മല്‍സരത്തില്‍ ക്ലിയര്‍ ഫേവറിറ്റ്സ് ഇംഗ്ലണ്ട് തന്നെ ആണ്.ട്വൻ്റി20 ക്രിക്കറ്റിൽ ഇംഗ്ലണ്ടും സ്കോട്ട്‌ലൻഡും ഇതുവരെ മുഖാമുഖം വന്നിട്ടില്ല. നേരത്തെ ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇരുവരും ഏറ്റുമുട്ടിയിട്ടുള്ളത്.

Leave a comment