Cricket cricket worldcup Cricket-International Epic matches and incidents legends Renji Trophy Top News

” ഇത്തവണ ഓസീസിന് വേണ്ടി മികച്ച രീതിയില്‍ കളിയ്ക്കാന്‍ പോകുന്നത് കാമറൂൺ ഗ്രീൻ ആയിരിക്കും ” – ആഷ്ടൺ അഗർ

June 3, 2024

” ഇത്തവണ ഓസീസിന് വേണ്ടി മികച്ച രീതിയില്‍ കളിയ്ക്കാന്‍ പോകുന്നത് കാമറൂൺ ഗ്രീൻ ആയിരിക്കും ” – ആഷ്ടൺ അഗർ

ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ വിവിധമായ  മൂന്ന് ഫോർമാറ്റുകൾക്കിടയിൽ മാറി മാറി കളിയ്ക്കാന്‍ പഠിച്ചു കഴിഞ്ഞു എന്ന് ഓസ്‌ട്രേലിയയുടെ ലെഫ്റ്റ് ആം സ്പിന്നർ ആഷ്ടൺ അഗർ കരുതുന്നു.അദ്ദേഹത്തിന്റെ സാന്നിധ്യം ഓസ്‌ട്രേലിയയുടെ ടി20 ലോകകപ്പ് സാധ്യതകള്‍ ഏറെ വര്‍ദ്ധിപ്പിക്കുന്നു എന്നും ആഷ്ടൺ അഗർ പറഞ്ഞു.ഇംഗ്ലണ്ട്, നമീബിയ, സ്‌കോട്ട്‌ലൻഡ് എന്നിവർക്കെതിരായ ഗ്രൂപ്പ് ബി മത്സരങ്ങൾക്ക് മുമ്പ് ജൂൺ 5 ന് ബാർബഡോസിൽ ഒമാനെതിരെ ഓസ്‌ട്രേലിയ ടി20 ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കും.

Australia news - Ashton Agar suffers recurrence of calf injury, unlikely  for India T20I series | ESPNcricinfo

 

“അവൻ വളരെ വേഗത്തിൽ പഠിക്കുന്നു, പഠിച്ച കാര്യങ്ങൾ അവൻ ശരിക്കും പ്രാക്ടീസ് ചെയ്യുന്നതായി   ഞാന്‍ കാണുന്നുമുണ്ട്.ഈ വേളയില്‍ തന്നെ അവൻ ഒന്നര മണിക്കൂർ ബാറ്റിംഗ് ചെയ്തിട്ടുണ്ടാകും, അത് ഈ പൊരി വെയിലത്ത്.ഐപിഎല്‍ മല്‍സരങ്ങളില്‍ അദ്ദേഹം നന്നായി ബാറ്റും ചെയ്തു ടീമിനെ ഏറെ മല്‍സരങ്ങളില്‍ ജയിപ്പിച്ചിരുന്നു.ഇങ്ങനെ അദ്ദേഹം തൊടുന്നത് എല്ലാം മികച്ചത് ആക്കുന്നു.അതിന്റെ സമ്മര്‍ദം അദ്ദേഹത്തിന് ഉണ്ട്.എന്നാല്‍ അത് വളരെ മികച്ച രീതിയില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നു.”ആഷ്ടൺ അഗർ അഭിമുഖത്തില്‍ പറഞ്ഞു.

Leave a comment