Cricket cricket worldcup Cricket-International Epic matches and incidents legends Renji Trophy Top News

2026 ടി20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ

May 31, 2024

2026 ടി20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ

ബംഗ്ലാദേശിൻ്റെ പരിചയസമ്പന്നനായ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ 2026 ലെ ടി20 ലോകകപ്പിൽ കളിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി.എന്നാല്‍ ആദ്യം അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ ആണ് താരം  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഷാക്കിബും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും മാത്രമാണ് ഇതുവരെ ടി20 ലോകകപ്പിൻ്റെ ഓരോ എഡിഷനിലും ഇടംപിടിച്ച രണ്ട് താരങ്ങൾ.

“കരിയര്‍ തുടങ്ങിയപ്പോൾ ഞാൻ ഇത്രയും കാലം കളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.രണ്ടാമതായി ടി20 ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചത് മുതൽ ഈ ടി20 ലോകകപ്പ് വരെ, രോഹിത് ശർമ്മയ്‌ക്കൊപ്പം ഞാൻ അവയിലെല്ലാം പങ്കെടുത്തിട്ടുണ്ട്. ഇത് എനിക്ക് അഭിമാനത്തിൻ്റെ കാര്യമാണ്.രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.അടുത്ത 20 ഓവര്‍ ലോകക്കപ്പിലും കളിയ്ക്കാന്‍  എനിക്കു ആഗ്രഹം ഉണ്ട്.എന്‍റെ സാന്നിധ്യം ടീമിന്റെ പ്രകടനത്തെ ഉയര്‍ത്തുന്നുണ്ട് എങ്കില്‍ അത് ചെയ്യാന്‍ എനിക്കു സന്തോഷമേ ഉള്ളൂ.”വെള്ളിയാഴ്ച ബിസിബിയുടെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഷാക്കിബ് പറഞ്ഞു.

Leave a comment