EPL 2022 European Football Foot Ball International Football Top News transfer news Uncategorised

താന്‍ ഒരു എസി മിലാന്‍ ഫാന്‍ ബോയ് എന്ന് എന്ന് വെളിപ്പെടുത്തി കിലിയന്‍ എംബാപ്പെ

May 29, 2024

താന്‍ ഒരു എസി മിലാന്‍ ഫാന്‍ ബോയ് എന്ന് എന്ന് വെളിപ്പെടുത്തി കിലിയന്‍ എംബാപ്പെ

കിലിയൻ എംബാപ്പെ ഇനി കുറച്ച് ദിവസത്തിന് ഉള്ളില്‍ റയല്‍ മാഡ്രിഡില്‍ ചേരും എന്ന വാര്‍ത്തക്ക് വേണ്ടി കാത്തിരിക്കുകയാണ് ഫൂട്ബോള്‍ ലോകം.എന്നാല്‍ അതിനിടെ താരം തന്റെ സ്വപ്ന ക്ലബ് ആയ മിലാനില്‍ എപ്പോഴെങ്കിലും കളിക്കും എന്നും പറഞ്ഞു.കുട്ടിക്കാലത്ത് പാരീസിൽ വെച്ച് താൻ മിലാനെ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു എന്നും അവരുടെ ജേഴ്സി അണിയാന്‍ കിട്ടുന്ന അവസരം വളരെ വലുത് ആയിരിയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.

Gab & Juls left confused by PSG's 'strange' farewell for Mbappe

“ഞാൻ കുട്ടിയായിരുന്നപ്പോൾ ഞാൻ മിലാൻ്റെ ആരാധകനായിരുന്നു. ഒരു ദിവസം ഇറ്റലിയിൽ വന്നാൽ മിലാൻ വേണ്ടി കളിക്കുമെന്ന് ഞാൻ എപ്പോഴും പറയുമായിരുന്നു. ഞാൻ എപ്പോഴും ഇറ്റാലിയൻ ലീഗും മിലാൻ്റെ എല്ലാ കളികളും കാണാറുണ്ട്.”എംബാപ്പെ സ്കൈ ഇറ്റാലിയയോട് പറഞ്ഞു.നിലവില്‍ പിഎസ്ജിയില്‍ നിന്നും ഇറങ്ങി വന്ന താരത്തിനു ഇനിയുള്ള ശ്രദ്ധ യൂറോ 2024 ല്‍ മികച്ച രീതിയില്‍ കളിക്കുക എന്നതാണ്.

Leave a comment