European Football Foot Ball Indian football International Football Top News transfer news

റയല്‍ മാഡ്രിഡ് ഇതിഹാസം ഫെർണാണ്ടോ ഹിയേറോ അൽ നാസറിൽ ചേരാൻ പോകുന്നു

May 29, 2024

റയല്‍ മാഡ്രിഡ് ഇതിഹാസം ഫെർണാണ്ടോ ഹിയേറോ അൽ നാസറിൽ ചേരാൻ പോകുന്നു

മെക്സിക്കന്‍ ക്ലബ്  ചിവാസ് സ്‌പോർട്ടിംഗ് ഡയറക്ടർ ഫെർണാണ്ടോ ഹിയേറോ ലിഗ എംഎക്‌സ് ക്ലബ് വിട്ട് സൗദി അറേബ്യയിലെ അൽ നാസറിൽ ചേരാൻ ഒരുങ്ങുന്നതായി വാര്‍ത്ത.ഗ്ലോബൽ സൂപ്പർസ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്തതിന് പേരുകേട്ട അൽ നാസർ മുമ്പ് ഹിയേറോയെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു.ഒടുവിൽ  വളരെ വലിയ ഒരു ഓഫര്‍ നല്കി അദ്ദേഹത്തിനെ അവര്‍ സൈന്‍ ചെയ്യാന്‍ സമ്മതം വാങ്ങിയിരിക്കുന്നു.

FIFA World Cup 2018: Fernando Hierro Leaves Job As Spain Coach After  Tournament Exit | Football News

 

രണ്ട് മുൻ റയൽ മാഡ്രിഡ് ഇതിഹാസങ്ങളായ റൊണാൾഡോയും ഹിയേറോയും തമ്മിൽ നല്ല ബന്ധമാണ് ഉള്ളത്.2022 ല്‍ ആണ് ചിവാസ് ആദ്യമായി ഹിയേറോയെ സ്പോര്‍ട്ടിങ് ഡയറക്റ്റര്‍ ആയി നിയമിക്കുന്നത്.അദ്ദേഹം വന്നതിനു ശേഷം ക്ലബില്‍ പല വിപ്ലവകരമായ മാറ്റവും വന്നിരുന്നു.ചിവാസ് ഫ്രണ്ട് ഓഫീസിലെ അംഗമായി ഹിയേറോ കൊണ്ടുവന്ന സ്പെയിൻകാരൻ ഫ്രാൻ പെരെസ് ആണ് ക്ലബിന്‍റെ അടുത്ത സ്പോര്‍ട്ടിങ് ഡയറക്ക്ടര്‍ ആവാന്‍ പോകുന്നത്.

Leave a comment