EPL 2022 European Football Foot Ball Indian football International Football Top News transfer news

മാൻ സിറ്റി, ചെൽസി, മാൻ യുണൈറ്റഡ് എന്നീ ടീമുകളെ വിമര്‍ശിച്ച് യൂര്‍ഗന്‍ ക്ലോപ്പ്

May 29, 2024

മാൻ സിറ്റി, ചെൽസി, മാൻ യുണൈറ്റഡ് എന്നീ ടീമുകളെ വിമര്‍ശിച്ച് യൂര്‍ഗന്‍ ക്ലോപ്പ്

ചൊവ്വാഴ്ച നടന്ന ക്ലോപ്പിന്റെ വിടവാങ്ങല്‍ ചടങ്ങില്‍ ക്ലോപ്പ് ക്ലബ്ബിൻ്റെ റൈവല്‍സിനെ വിമര്‍ശിച്ച് കൊണ്ട് പ്രസ്ഥാവന ഇറക്കിയിരിക്കുന്നു.ലിവർപൂളിലെ എം ആൻഡ് എസ് ബാങ്ക് അരീനയിൽ സെൻഡ്-ഓഫ് ഇവൻ്റിനായി ഇന്നലെ ക്ലോപ്പ് നഗരത്തില്‍ എത്തിയിരുന്നു.ഒന്‍പത് വര്‍ഷത്തെ നീണ്ട സ്പെലിന് ആണ് അദ്ദേഹം അന്ത്യം കുറിച്ചത്.

Jurgen Klopp fires parting shots! Liverpool icon appears to aim subtle  Jadon Sancho dig at under-fire Man Utd boss Erik ten Hag - while also  slamming Chelsea for Mauricio Pochettino decision |

സിറ്റിയുടെ ഫിനാന്‍ഷ്യല്‍ കേസുകള്‍, ചെല്‍സിയുടെ ധാരാളിത്തം കാണിക്കുന്ന മുതലാളി, യുണൈറ്റഡിന്റെ മണ്ടത്തരം കാണിക്കുന്ന ഓണര്‍മാര്‍ – ഇതെല്ലാം ക്ലോപ്പ് ഇന്നലെ നടന്ന പ്രസംഗത്തില്‍ പറയാതെ പറഞ്ഞ കാര്യങ്ങള്‍ ആണ്.”ഈ ക്ലബിന്‍റെ മുതലാളിമാര്‍ വളരെ അധികം ഇവിടം ഇഷ്ട്ടപ്പെടുന്നുണ്ട്.അതിനാല്‍ ആണ് എനിക്കു ഒന്‍പത് വര്‍ഷം ഇവിടെ തുടരാന്‍ ആയത്.ചില ലണ്ടന്‍ ക്ലബിലെ ചെയര്‍മാന്‍മാര്‍ മാനേജര്‍മാരെ പേടിപ്പിച്ച് നിര്‍ത്തുന്നത് നിങ്ങള്‍ കണ്ടിട്ടു ഉണ്ടാകും.എന്നാല്‍ ഇവിടെ അങ്ങനെ അല്ല.ചില ക്ലബുകള്‍ ആണെങ്കില്‍ 100 മില്യണ് ഒരു പ്ലെയറേ വാങ്ങി ലോണില്‍ നല്കുന്നു.അത്രക്ക് കുത്തഴിഞ്ഞ സാമ്പത്തികവും നമുക്ക് ഇല്ല.നമ്മള്‍ നേടിയത് എല്ലാം ശരിയായ വഴിയില്‍ കഷ്ട്ടപ്പെട്ടിട്ട് ആണ്.” ക്ലോപ്പ് ഇന്നലെ മാധ്യമങ്ങളെ മുന്‍ നിര്‍ത്തി സംസാരിച്ചു.

Leave a comment