EPL 2022 European Football Foot Ball Indian football International Football Top News transfer news

എഡിൻ ടെർസിക്: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എന്തും സാധ്യമാണ്

May 28, 2024

എഡിൻ ടെർസിക്: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എന്തും സാധ്യമാണ്

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മസ്ലരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ബോറൂസിയ മാനേജര്‍ എഡിന്‍ ടെര്‍സിക്ക് വളരെ അധികം ശുഭാപ്തിവിശ്വാസം നിലനിര്‍ത്തി കൊണ്ട് സംസാരിച്ചു.തന്റെ ടീമില്‍ തനിക്ക് വിശ്വാസം ഉണ്ട് എന്നും റയലിനെ പോലൊരു വമ്പന്‍ ടീമിനെ നേരിടാന്‍ ഉള്ള ഊര്‍ജം അവര്‍ക്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 

“കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ച് തവണയും ഈ കിരീടം നേടിയ ടീമായ ആത്യന്തിക എതിരാളിക്കെതിരെയാണ് ഞങ്ങൾ കളിക്കുന്നത്.എന്നാൽ അതിലൊന്നും കാര്യമില്ല. എല്ലാം ഒരു ഗെയിമിലേക്ക് ചുരുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഫൈനൽ മല്‍സരത്തില്‍ എന്തു വേണം എങ്കിലും സംഭവിക്കാം.അവിടെ ടീമുകളുടെ വലിപ്പ ചെറുപ്പം വലിയ കാര്യം അല്ല.ഒരു ഗെയിമിൽ എന്തും സാധ്യമാണ്,  അവർ തുടർച്ചയായി എട്ട് ഫൈനലുകൾ നേടിയിട്ടുണ്ടെങ്കിലും ഇനി നടക്കാന്‍ പോകുന്ന മല്‍സരത്തില്‍ അവര്‍ ജയം നേടും എന്നു പറയാന്‍ കഴിയില്ല.”

Leave a comment