EPL 2022 European Football Foot Ball Indian football International Football Top News transfer news

ഫ്രാൻസെസ്‌കോ ഫാരിയോളിയെ മാനേജര്‍ ആയി നിയമിച്ചു ; ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങി അയാക്സ്

May 23, 2024

ഫ്രാൻസെസ്‌കോ ഫാരിയോളിയെ മാനേജര്‍ ആയി നിയമിച്ചു ; ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങി അയാക്സ്

മൂന്ന് വർഷത്തെ കരാറിൽ ഫ്രാൻസെസ്കോ ഫാരിയോലിയെ അവരുടെ പുതിയ ഹെഡ് കോച്ചായി നിയമിച്ചതായി അയാക്സ് ഇന്ന്  സ്ഥിരീകരിച്ചു.ജൂൺ 11 ന് ജോൺ വാൻ ടി ഷിപ്പിൽ നിന്ന് ഫാരിയോലി ഔദ്യോഗികമായി ക്ലബിന്‍റെ  ചുമതലയേൽക്കും.ഫ്രാന്‍സ് ടീം ആയ നീസിന്റെ മാനേജര്‍ ആണ് അദ്ദേഹം.

Ajax appoints John van 't Schip

(ജോൺ വാൻ ടി ഷിപ്പ്)

2025 ജൂണിൽ അവസാനിക്കാനിരുന്ന ഫാരിയോളിയുടെ കരാറിൽ നിന്ന് മോചിപ്പിക്കപ്പെടുന്നതിന് നീസിന് അയാക്സ് 1 മില്യൺ യൂറോഫീസായി നല്കാന്‍ ഇരിക്കുകയാണ് അയാക്സ്.1999-ൽ ഡെയ്ൻ മോർട്ടൻ ഓൾസണിന് ശേഷം ഡച്ച് ക്ലബ് ഇതാദ്യം ആയാണ് വിദേശ പരിശീലകനേ കൊണ്ട് വരുന്നത്.അടുത്തിടെ നീസിൽ തൻ്റെ ആദ്യ മുഴുവൻ സീസൺ പൂർത്തിയാക്കിയ അദ്ദേഹം  ടീമിനെ ലീഗ് 1-ൽ അഞ്ചാം സ്ഥാനത്തേക്ക് നയിക്കുകയും ചെയ്തു.2023-24 സീസണിൻ്റെ തുടക്കത്തിൽ നൈസിൽ ചേരുന്നതിന് മുമ്പ് ഫാരിയോളി മുമ്പ് ടർക്കിഷ് ക്ലബ്ബുകളായ ഫാത്തിഹ് കാരഗുമ്രുക്കിലും അലന്യാസ്‌പോറിലും ജോലി ചെയ്തിരുന്നു.എറെഡിവിസിയിൽ അഞ്ചാം സ്ഥാനത്ത് ഫീനിഷ് ചെയ്ത ഒരു പല്ല് കൊഴിഞ്ഞ ടീമിനെ ആണ് ഇപ്പോള്‍ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

Leave a comment