EPL 2022 European Football Foot Ball Indian football International Football Top News transfer news

സീരി എ യില്‍ ഇന്ന് തുല്യരുടെ(നാപൊളി – ഫിയോറെന്‍റ്റീന) പോരാട്ടം

May 17, 2024

സീരി എ യില്‍ ഇന്ന് തുല്യരുടെ(നാപൊളി – ഫിയോറെന്‍റ്റീന) പോരാട്ടം

സീരി എ യില്‍ ഇന്ന് തുല്യരുടെ പോരാട്ടം.ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ഫിയോറെന്‍റ്റീനയും ഒന്പതാം സ്ഥാനത്തുള്ള നാപൊളിയും ആണ്  തമ്മില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ഫിയോറെന്‍റ്റീനയുടെ ഹോം ഗ്രൌണ്ട് ആയ സ്റ്റേഡിയോ ആർട്ടെമിയോ ഫ്രാഞ്ചിയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.

Preview: Fiorentina vs. Napoli - prediction, team news, lineups

 

ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും ഓരോ ജയവും ഓരോ തോല്‍വിയും നേരിട്ടു.സീരി എ യില്‍ വിജയം ഫിയോറെന്‍റ്റീനക്ക് ആയിരുന്നു എങ്കിലും കോപ്പ ഇറ്റാലിയയില്‍ പ്രതികാരം വീട്ടാന്‍ നാപൊളിക്ക് കഴിഞ്ഞു.കഴിഞ്ഞ സീസണില്‍ സീരി എ വമ്പന്‍ ലീഡില്‍ നേടിയ നാപൊളി ഇത്തവണ വെറും കടലാസ് പുലികള്‍ മാത്രം ആയി മാറി.ലൂസിയാനോ സ്‌പല്ലെറ്റിയുടെ പകരം ടീമിലേക്ക് വന്ന ഫ്രാൻസെസ്കോ കാൽസോണക്ക്  ഈ നാപൊളിയെ ഒരു ടീമായി സംയോജിപ്പിക്കാന്‍ കഴിയുന്നില്ല എന്നത് വളരെ ഏറെ വ്യക്തം ആണ്.അധിക പക്ഷവും അദ്ദേഹത്തിനെ മാനേജര്‍ റോളില്‍ നിന്നും അവര്‍ പുറത്തു ആക്കും.

Leave a comment