EPL 2022 European Football Foot Ball Indian football International Football Top News transfer news

അറ്റ്ലാന്‍റ , ലെവർകുസൻ ടീമുകള്‍ യൂറോപ്പ ലീഗ് ഫൈനലിൽ എത്തി

May 10, 2024

അറ്റ്ലാന്‍റ , ലെവർകുസൻ ടീമുകള്‍ യൂറോപ്പ ലീഗ് ഫൈനലിൽ എത്തി

ഒളിമ്പിക് ഡി മാർസെയ്‌ലെയ്‌ക്കെതിരെ 3-0 ന് ജയം നേടി കൊണ്ട് അറ്റ്ലാന്‍റ യൂറോപ്പ ഫൈനലില്‍ ഇടം നേടിയിരിക്കുന്നു.അഗ്രിഗേറ്റ് സ്കോര്‍ 4-1.ഫൈനലില്‍ ജര്‍മന്‍ ചാമ്പ്യന്മാര്‍ ആയ ബയര്‍ ലേവര്‍കുസനെതിരെ  അറ്റ്ലാന്‍റ ഏറ്റുമുട്ടും.മെയ് 22 ന് ഡബ്ലിനിൽ വെച്ചാണ് ഫൈനല്‍ നടക്കാന്‍ പോകുന്നത്.ഇന്നലത്തെ മല്‍സരത്തില്‍ അറ്റ്ലാന്‍റക്ക് വേണ്ടി അഡെമോള ലുക്ക്മാൻ, മാറ്റെയോ റുഗ്ഗേരി ,എൽ ബിലാൽ ടൂർ എന്നിവര്‍ ആണ് ഗോള്‍ നേടിയത്.

Clinical Atalanta beat Marseille 3-0 to reach Europa League final | Reuters

 

ഇന്നലെ നടന്ന മറ്റൊരു സെമിഫൈനല്‍ മല്‍സരത്തില്‍ റോമയെ ബയര്‍ ലേവര്‍കുസന്‍ അഗ്രിഗേറ്റ് സ്കോര്‍ 4-2 നു പരാജയപ്പെടുത്തി.ഇന്നലെ രണ്ടു ഗോളിന് പിന്നില്‍ നിന്നും കളി ആരംഭിച്ച റോമ രണ്ടു ഗോള്‍ മടക്കി എക്സ്ട്രാ ടൈമിലേക്ക് മല്‍സരം നീട്ടാനുള്ള സാധ്യത തുറന്നു ഇട്ടു.എന്നാല്‍ 80 മിനുറ്റിന് ശേഷം ബയര്‍ തങ്ങളുടെ വിശ്വരൂപം കാണിച്ചു കൊടുത്തു.റോമന്‍ താരമായ ജിയാൻലൂക്ക മാൻസിനിയുടെ ഓണ്‍ ഗോള്‍ ബയറിന് ലീഡ് നേടി കൊടുത്തു.പോരാട്ടം റോമ തുടര്‍ന്നു എങ്കിലും 97 ആം മിനുട്ടിലെ ജോസിപ് സ്റ്റാനിസിക്കിയുടെ ഗോള്‍ ബയറിന്റെ മുന്നേറ്റത്തെ വേറെ തലത്തിലേക്ക് എത്തിച്ചു.

Leave a comment